ജയിലുകളില്‍ ഫോണ്‍വിളി ഇനി നടക്കില്ല; ഡിക്റ്ററ്ററുകളും ലേസര്‍ സ്‌കാനറും വരുന്നു
തിരുവനന്തപുരം: തടവുകാരുടെ ഫോണ്‍ ഉപയോഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുത്തരിയല്ല. പരിശോധന നടക്കുന്നുണ്ടെങ്കിലും ഫോണ്‍ ഉപയോഗത്തിന് കുറവില്ല. നടി ആക്രമിച്ച കേസില്‍ നിര്‍ണായകമായത് ജയിലില്‍ വച്ച് പള്‍സര്‍ സുനി ഫോണ്‍ വിളിച്ചതായിരുന്നു.
എന്തായാലും ജയിലുകളിലെ ഫോണ്‍ ഉപയോഗത്തിന് തടയിടാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ മൊബൈല്‍ ഡിക്റ്ററ്ററുകളും രാത്രിയിലെ ആളനക്കം കണ്ടെത്താന്‍ ലേസര്‍ സ്‌കാനറുകളും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തീരുമാനം യോഗത്തില്‍
ആഭഅയന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

മൊബൈല്‍ ഡിക്റ്ററ്ററും ലേസര്‍ സ്‌കാനറും
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി മൊബൈല്‍ ഡിക്റ്ററ്ററും രാത്രികാലങ്ങളിലെ ആളനക്കം കണ്ടെത്താന്‍ ലേസര്‍ സ്‌കാനറുകളും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

രഹസ്യ വിവരം
ജയിലില്‍ തടവുകാര്‍ പലരും മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ജയില്‍ മേധാവി ഡിജിപി ആര്‍ ശ്രീലേഖ ഉത്തരവിട്ടിരുന്നു.

ജാമറുകള്‍
നേരത്തെ തിരുവനന്തപുരം,കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയുന്നതിന് ജാമറുകള്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ തടവുകാര്‍ ഉപ്പിട്ട് ഇവ നശിപ്പിക്കുതകയായിരുന്നു.

വ്യാപക ഉപയോഗം
ജാമറുകള്‍ നശിപ്പിച്ചതിനു പിന്നാലെ തടവുകാര്‍ വ്യാപകമായി മൊബൈല്‍ ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

കൈയ്യില്‍ കൊണ്ട് നടക്കാവുന്ന
കൈയ്യില്‍ കൊണ്ട് നടക്കാവുന്ന മൊബൈല്‍ ഡിക്റ്ററ്ററുകളാണ് പുതുതായി വാങ്ങുന്നത്. മൊബൈല്‍ ഫോണോ, മൊബൈല്‍ ബാറ്ററികളോ ചാര്‍ജറോ ഉണ്ടെങ്കില്‍ ഇവ കണ്ടു പിടിക്കും.

ചലനങ്ങള്‍ അറിയും
ജയിലിനകത്തെയും പുറതത്തെയും ചലനങ്ങള്‍ കണ്ടെത്തുന്നതിനാണ് ലേസര്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്. രാത്രിയില്‍ പോലും കണ്ടെത്താവുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

കമ്പി വേലികളും
ജയലുകളില്‍ കമ്പി വേലികള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. സബ്ജയിലുകളടക്കം 53 ജയിലുകളില്‍ നിലവിലെ മതില്‍ക്കെട്ടിനു മുകളില്‍ വൈദ്യുത കമ്പിവേലി സ്ഥാപിക്കും.












Click it and Unblock the Notifications