കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തി? തെളിവെടുപ്പിനിടെ ലഭിച്ച മൊബൈല്‍ വഴിത്തിരിവാകും?

പ്രതിയായ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ആണോ എന്ന് സംശയിക്കുന്നുണ്ട്. കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. ഇതാണ് ഫോണെങ്കില്‍ അന്വേഷണത്തില്‍ ഇത് വഴിത്തിരിവാകും.

  • By Gowthamy
Google Oneindia Malayalam News

കോയമ്പത്തൂര്‍: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ തെളിവെടുപ്പിനിടെ മൊബൈല്‍ഫോണ്‍ കണ്ടെത്തി. കോയമ്പത്തൂരില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നാണ് മൊബൈല്‍ കണ്ടെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണാണ് കണ്ടെത്തിയിരിക്കുന്നത്.ഒരു ടാബും കണ്ടെത്തിയിട്ടുണ്ട്. ഇവ പോലീസ് പരിശോധിച്ച് വരികയാണ്.

പ്രതിയായ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ആണോ എന്ന് സംശയിക്കുന്നുണ്ട്. കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. ഇതാണ് ഫോണെങ്കില്‍ അന്വേഷണത്തില്‍ ഇത് വഴിത്തിരിവാകും.

പുലര്‍ച്ചെ 4.10 ഓടെയാണ് തെളിവെടുപ്പിനായി പ്രതികളെയും കൊണ്ട് പോലീസ് കോയമ്പത്തൂരിലെത്തിയത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയിലാണ് തെളിവെടുപ്പ് നടക്കുന്നത്.

 തെളിവെടുപ്പിനിടെ

തെളിവെടുപ്പിനിടെ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജീഷും ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയില്‍ നിന്നാണ് മൊബൈല്‍ കണ്ടെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണാണ് കണ്ടെത്തിയത്. തെളിവെടുപ്പിനായി രാവിലെയാണ് സംഘം ഇവിടെ എത്തിയത്.

നിര്‍ണായക വഴിത്തിരിവ്

നിര്‍ണായക വഴിത്തിരിവ്

നടിയെ ആക്രമിച്ച സംഭവത്തിലെ നിര്‍ണായക വഴിത്തിരിവാണ് മൊബൈല്‍. നടിയുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തിയത് മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊബൈലില്‍ ആയിരുന്നു. ഈ ഫോണാണോ കണ്ടെത്തിയിരിക്കുന്നതെന്നാണ് സംശയം. ഈ ഫോണാണ് കണ്ടെത്തിയതെങ്കില്‍ ഇത് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്ന് തന്നെയാണ് പോലീസ് പറയുന്നത്.

 ഉപേക്ഷിച്ചെന്ന് സുനി

ഉപേക്ഷിച്ചെന്ന് സുനി

അന്വേഷണത്തില്‍ വഴിത്തിരിവായ മൊബൈല്‍ താന്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് സുനി പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൊബൈലിന്‍റെ അവസാന ടവര്‍ ലൊക്കേഷന്‍ തമിഴ്നാട്ടിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലേക്ക് തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്.

 പുറത്തുപോകുമെന്ന് ഭയം

പുറത്തുപോകുമെന്ന് ഭയം

നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈലിനു വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. മൊബൈലിലെ ദൃശ്യങ്ങള്‍ പുറത്താകുമോ എന്ന ഭയത്തിലാണ് പോലീസ്. ദൃശ്യങ്ങള്‍ പുറത്താകുന്നതിന് മുമ്പ് മൊബൈല്‍ കണ്ടെത്താന്‍ പോലീസിനു മേല്‍ സമ്മര്‍ദം ഉണ്ട്.

 ശാസ്ത്രീയ പരിശോധന

ശാസ്ത്രീയ പരിശോധന

അതേസമയം കണ്ടെത്തിയ പോലീസ് അന്വേഷിക്കുന്ന പള്‍സര്‍ സുനിയുടെ മൊബൈല്‍ തന്നെയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

 നടിയുടെ മൊഴി

നടിയുടെ മൊഴി

വെള്ള സാംസങ് ഫോണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നായിരുന്നു നടിയുടെ മൊഴി. എന്നാല്‍ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയ ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 പരിശോധന

പരിശോധന

അതേസമയം സുനിയുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് സൂചന. സുനി പറഞ്ഞതനുസരിച്ച് കൊച്ചിയിലെ മൂന്നിടത്ത് ഫോണിനായി തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായിരുന്നില്ല. അതേസമയം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ സുനി പോയ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മെമ്മറി കാര്‍ഡുകള്‍ കണ്ടെത്തി.

English summary
mobile found from coimbatore in evidence collection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X