കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര വെക്കുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ട; ക്യാമ്പുകളില്‍ മൊബൈല്‍ ജാമര്‍ വെക്കണം; കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിമര്‍ശനങ്ങളും അതൃപ്തികളും ശക്തമാണെങ്കിലും പാര്‍ട്ടിയിലെ അഴിച്ച് പണി ഉള്‍പ്പടേയുള്ള പരിഷ്കാരങ്ങളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയിലെ അച്ചടക്കത്തിനാണ് നേതൃത്വം വലിയ പ്രാധാന്യം നല്‍കുന്നത്. സെമി കേഡര്‍ എന്ന കെ സുധാകരന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് ഇതിന് പ്രാധാന്യം ഏറെയുമാണ്. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം നേരിട്ടെങ്കിലും കെപി അനില്‍ കുമാറിനും പിഎസ് പ്രശാന്തിനും എതിരായി സ്വീകരിച്ച നടപടി മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാവുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ പ്രതീക്ഷ.

അനുനയ രീതി വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോള് അത് അര്‍ഹിക്കുന്നവരോട് മാത്രം എന്നാണ് കെ സുധാകരന്റെ മറുപടി. ഇപ്പോഴിതാ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ വരുത്തേണ്ട ആവശ്യകത വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കെ മുരളീധരന്‍ എംപി.

'ശൈലജ ടീച്ചർ മാറിയപ്പോൾ തോന്നിയ സങ്കടം പൂർണമായും മാറി', വീണാ ജോർജിനെ കുറിച്ചുളള കുറിപ്പ്'ശൈലജ ടീച്ചർ മാറിയപ്പോൾ തോന്നിയ സങ്കടം പൂർണമായും മാറി', വീണാ ജോർജിനെ കുറിച്ചുളള കുറിപ്പ്

കെ മുരളീധരന്‍ എംപി

പാര്‍ട്ടിയില്‍ ഇപ്പോഴും പിന്തുടരുന്ന നിരവധി രീതികളും ശൈലികളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നാണ് കെ മുരളീധരന്‍ എംപി അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ശൈലി അടിമുടി മാറണം. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി യോഗങ്ങളില്‍ കര്‍ക്കശമായി അഭിപ്രായം പറയാം. എന്നാല്‍ പ്രസ്താവനങ്ങളും അഭിപ്രായങ്ങളും പരസ്യമായി പ്രകടിപ്പിക്കരുത്. അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

പച്ചിലകള്‍ക്കിടയിലൊരു താര സുന്ദരി; വൈറലായി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍

അച്ചടക്ക നടപടിക്ക്

പാര്‍ട്ടിയിലെ ഏതൊരു നേതാവും അച്ചടക്ക നടപടിക്ക് വിധേയനാണ്. താനടക്കമുള്ള എല്ലാവര്‍ക്കും അത് ബാധകമാണ്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നടക്കുമ്പോള്‍ മൊബൈല്‍ ജാമറുകള്‍ വെക്കണം. വിവരങ്ങള്‍ പുറത്ത് പോവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡിസിസി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍ എംപി.

വട്ടിയൂര്‍ക്കാവ്

സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം പാരവെക്കുന്നവരുണ്ട്. അവരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ല. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിക്ക് തെക്ക് വടക്ക് ഓടേണ്ടി വന്നു. ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുേപർ പാർട്ടി വിട്ടത്. എ കെ ജി സെൻററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചു. ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ‌ പറഞ്ഞു.

പാര്‍ട്ടിയുടെ ഭരണഘടന

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടന തന്നെ സെമി കേഡര്‍ ശൈലിയാണ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. നേമത്ത് തിരഞ്ഞെടുപ്പില്‍ അടിയൊഴുഴുക്കുകള്‍ ഉണ്ടായി. അത് തടയാന്‍ കഴിഞ്ഞെങ്കില്‍ തിരഞ്ഞെടുപ്പില്‍ നേമത്ത് വിജയിക്കാന്‍ സാധിക്കുമായിരുന്നു. വിമർശനങ്ങളെല്ലാം പാർട്ടിക്കുള്ളിൽ നടത്താം, മറ്റു വേദികളിൽ ഇത് പാടില്ല. സിപിഎമ്മിന്റെ ശൈലി അല്ല കോൺഗ്രസ് പിന്തുടരുന്നത്. പാർട്ടിയ്ക്ക് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ക്കുന്നു.

പിണറായിക്ക്

എല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ പിണറായിക്ക് അസാമാന്യ കഴിവുണ്ടെന്ന പ്രതികരണവും അദ്ദേഹം നടത്തി. ല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ പിണറായിക്ക് അസാമാന്യ കഴിവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഇതാണ്. മുന്‍പ് കെ കരുണാകരന് മാത്രമായിരുന്നു ഈ വൈഭവം ഉണ്ടിയിരുന്നത്. ഇതുപോലെ എല്ലാ എല്ലാ മതവിഭാഗങ്ങളും ആയി ഒത്തുപോകാൻ കോൺഗ്രസിന് കഴിയണം.

 കോണ്‍ഗ്രസിന് പ്രധാനമായും പിഴച്ചത്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രധാനമായും പിഴച്ചത് അവിടെയാണ്. 2011 ലെ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാവാന്‍ തുടങ്ങി. പക്ഷെ അന്ന് അത് പാര്‍ട്ടി നേതൃത്വം മനസ്സിലാക്കിയില്ല. ആ തിരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം ജില്ലകളിൽ കോൺഗ്രസിന് ഒരു എംഎൽഎമാർ പോലും ഉണ്ടായില്ല. സംസ്ഥാന ഭരണം ഉണ്ടല്ലോ എന്ന് കരുതി ഇത് മനപ്പൂർവം മറക്കുകയായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടി കൂടുതല്‍ ശക്തമായെന്നും കെ മുരളീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
Mobile jammers should be set up in Congress camps; K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X