കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണില്‍ മെസേജ് വരും, തുറന്നാല്‍ പണി വരും

  • By Aswathi
Google Oneindia Malayalam News

കൊല്ലം: ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ലോകം. അതിനിടയിലിതാ മൊബൈല്‍ ഫോണ്‍ വഴിയും പണി വരുന്നു. വൈറസ് പോലെ പടരുന്ന ഒരു മൊബൈല്‍ സന്ദേശമാണ് പാര.

നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്പറില്‍ നിന്നോ മറ്റേതെങ്കിലും നമ്പറില്‍ നിന്നോ ഈസ് ദിസ് യുവര്‍ ഫോട്ടോ എന്ന ചോദ്യവും ഒരു ലിങ്കുവം വരും. സുഹൃത്തയച്ച മെസേജല്ല, മുമ്പെപ്പോഴോ എടുത്ത ഫോട്ടോ ആയരിക്കും എന്ന് കരുതി നിങ്ങള്‍ ആ ലിങ്ക് തുറക്കുന്നതോടെ ആ മസേജ് നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിട്ടുള്ള എല്ലാ നമ്പറിലേക്കും പോകും.

mobile

നിങ്ങള്‍ ചെയ്തതു പോലെ തന്നെ മസേജ് ലഭിക്കുന്നവര്‍ ഇത് തുറക്കുന്നതോടെ അയാളുടെ ഫോണില്‍ സേവ് ആയിട്ടുള്ള നമ്പറിലേക്കും മസേജ് പോകുന്നു. ഇതുകൊണ്ടെന്താണ് തട്ടിപ്പുകാര്‍ ഉദ്ദേശിക്കുന്നതെന്നാവും.

നമ്മുടെ ഫോണില്‍ അതത് സേവനദാതാവ് നിശ്ചയിച്ചിരിക്കുന്ന തുക ഓരോ സന്ദേശത്തിന് നഷ്ടമാകും. സന്ദേശം കിട്ടിയാല്‍ മസേജ് തുറന്ന് നോക്കി വിളിക്കുമ്പോള്‍ മാത്രമാണ് പണികിട്ടിയകാര്യം നമ്മളും അറിയുന്ന്. കബളിപ്പിക്കപ്പെടുന്നത് കൂടാതെ ധനനഷ്ടം, സമയനഷ്ടം, സൗഹൃദ നഷ്ടവും സംഭവിക്കും.

English summary
Mobile message trap becomes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X