മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടോ? ഏറ്റവും ഉടനെ ചെയേണ്ടത് ഇതാണ്, പോലീസ് പറയുന്നു
മൊബൈൽ കളഞ്ഞ് പോയാൽ എന്ത് ചെയും? പലരും ആദ്യം ഒന്നും അന്ധാളിച്ച് നിൽക്കും, ഏറ്റവും അടുപ്പമുള്ള ആളെ എങ്ങനെയെങ്കിലും ബന്ധപ്പെടും, വിവരം അറിയിക്കാൻ നോക്കും, സ്വന്തം ഫോണിലേക്ക് വിളിച്ച് നോക്കും, ഇങ്ങനെ പല കാര്യങ്ങളും നമ്മൾ ചെയ്യും. എന്നാൽ ഇതൊന്നുമല്ല ആദ്യം ചെയ്യേണ്ടത് എന്ന് പറയുകയാണ് പോലീസ്. ഫോണ്‍ നഷ്ടമായ ഉടനെ തന്നെ നിങ്ങൾ പോലീസിൽ പരാതി കൊടുക്കണം. അതിന് പോലീസ് സ്റ്റേഷൻ വരെ പോകണമെന്ന് യാതൊരു നിർബന്ധവുമില്ല. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് പോള്‍-ആപ്പ് (POL-APP) മുഖേനയോ, തുണ വെബ് പോര്‍ട്ടല്‍ മുഖനയോ ഒക്കെ നിങ്ങൾക്ക് പരാതി നൽകാം. പിന്നാലെ ചെയ്യേണ്ടത് എന്തെന്ന് വിശദമായി നോക്കാം
1-ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് പോള്‍-ആപ്പ് (POL-APP) മുഖേനയോ, തുണ വെബ് പോര്‍ട്ടല്‍ മുഖനയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയോ പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐ. എം.ഇ.ഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം.

2-www.ceir.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യും. വെബ്സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ ബ്ലോക്ക് സ്റ്റോളെന്‍/ലോസ്റ്റ് മൊബൈല്‍ എന്ന ഓപ്ഷന് കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്സ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ ഐ.എം.ഇ.ഐ നമ്പര്‍ (മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയുന്നതോടെ സിം കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിക്കില്ല. നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താലും ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. പോലീസ് സ്റ്റേഷനില്‍ നല്കുന്ന അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in ന് മുഖേന അണ്‍ബ്ലോക്ക് ചെയാനുള്ള ബട്ടണുണ്ടാവും. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്കി അണ്‍ബ്ലോക്ക് ചെയ്ത കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഉപയോഗിക്കാം.
3-നഷ്ടമായ സ്മാര്‍ട്ട് ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ https://www.google.com/android/find/ ഗൂഗിള്‍ ലിങ്ക് ഉപയോഗിക്കാം. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പേജില്‍ ലോഗിന്‍ ചെയ്യണം. ഫോണ്‍ റിങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ പേജില്‍ കാണാന്‍ സാധിക്കും. കൂടാതെ ഇറൈസ് ഡിവൈസ് എന്ന ഓപ്ഷന് ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കിലെ സേവനം ലഭ്യമാവു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications