Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ റീചാര്‍ജ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം, 30 ദിവസത്തെ പ്ലാനുകള്‍ പ്രാധാന്യത്തോടെ എത്തും

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവരെ 28 ദിവസത്തേക്കുള്ള പ്ലാനുകളാണ് ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നത്. ഇതുകാരണം വര്‍ഷത്തില്‍ 13 തവണ റീചാര്‍ജ് ചെയ്യേണ്ട അവസ്ഥയാണ്.

ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി

കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ഫേസ്ബുക്കില്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും സൂചിപ്പിച്ചു. സാധാരണക്കാര്‍ക്ക് സാമ്പത്തിക ഭാരമുണ്ടാക്കുന്ന രീതി മാറ്റണം എന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. 30 ദിവസത്തെ പ്ലാനുകള്‍ സജീവമാകുന്നതോടെ വര്‍ഷത്തില്‍ 12 ദിവസം റീചാര്‍ജ് ചെയ്താല്‍ മതിയാകും.

mobile recharge updates kodikunnil suresh

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ കുറിപ്പ് വായിക്കാം: ''മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസം - പാർലമെന്റിലെ ഇടപെടലിന് ഫലം

രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റത്തിന് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് വലിയ ആശ്വാസകരമായ സംഭവവികാസമാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി.

ഇത് ഉപഭോക്തൃ അവകാശ സംരക്ഷണത്തിലേക്കുള്ള ഒരു പ്രധാന മുന്നേറ്റമാണ്. ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. ഒരേ സേവനങ്ങൾക്ക് കുറവ് കാലാവധിയിലൂടെ കൂടുതൽ തുക ഈടാക്കുന്ന ഈ രീതി സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തികഭാരമായി മാറിയിരുന്നു. ഇനി 30 ദിവസത്തെ പ്ലാനുകൾ പ്രചരിപ്പിക്കപ്പെടുന്നതോടെ വർഷത്തിൽ 13 റീചാർജിൽ നിന്ന് 12 ആയി കുറയാനും, വാർഷിക ചെലവ് കുറയാനും, കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പാക്കാനുമുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന്‍ വില
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന്‍ വില

ഈ മാറ്റത്തിന് പിന്നിൽ പാർലമെന്റിൽ ഞാൻ നടത്തിയ ശക്തമായ ഇടപെടലുകളാണ്. ലോക്സഭയിൽ ചോദ്യങ്ങളിലൂടെ 28 ദിവസത്തെ വാലിഡിറ്റി പരോക്ഷമായ അധിക ചാർജ്ജിംഗാണോ എന്നതും, ഇതുമൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ, ഇത്തരത്തിലുള്ള അന്യായ ബില്ലിംഗ് രീതികൾ നിയന്ത്രിക്കാൻ ടെലികോം വകുപ്പ് (DoT)യും TRAIയും സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, 30 ദിവസത്തെ യഥാർത്ഥ മാസവാലിഡിറ്റി പ്ലാനുകൾ നിർബന്ധമാക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ ഇടപെടലുകളുടെ ഫലമായി കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ട സാഹചര്യം ഉണ്ടായി.

എന്നാൽ, ഇത് ഒരു തുടക്കമാത്രമാണ്. 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം പൂര്‍ണമായും അവസാനിപ്പിക്കുകയും, എല്ലാ ഉപഭോക്താക്കൾക്കും സുതാര്യവും നീതിയുള്ളതുമായ യഥാർത്ഥ മാസ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സാധാരണ ജനങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ എന്റെ ഇടപെടൽ തുടരുമെന്നും, ഈ അന്യായ സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഉറപ്പുനൽകുന്നു.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+