കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ സ്‌ക്രീന്‍ഗാര്‍ഡിന്റെ യഥാര്‍ഥ വില? 100ഓ 10ഓ, 10നു വിറ്റ കടക്കാര്‍ ശരിക്കും പെട്ടു!!!

കേരളത്തില്‍ ഒരു കടയില്‍ മൊബൈല്‍ സ്ക്രീന്‍ ഗാര്‍ഡ് കുറഞ്ഞ വിലയ്ക്കു വിറ്റത് സംഘര്‍ഷത്തിനു കാരണമായി.

  • By Manu
Google Oneindia Malayalam News

പാലക്കാട്: നൂറോ അതില്‍ക്കൂടൂതലോ തുക നല്‍കി നമ്മള്‍ വാങ്ങുന്ന മൊബൈല്‍ സ്‌ക്രീന്‍ഗാര്‍ഡിന് യഥാര്‍ഥത്തില്‍ എത്ര രൂപ വരുമെന്ന് ആലോചിച്ചിട്ടുണ്ടോ. ഇതേ സ്‌ക്രീന്‍ ഗാര്‍ഡ് ഒരു കടക്കാര്‍ക്കു മാത്രം കേവലം 10 രൂപയ്ക്ക് വില്‍ക്കാന്‍ സാധിച്ചാല്‍ അത് സൗജന്യമായാണോ കടക്കാര്‍ക്കു ലഭിക്കുന്നതെന്ന് എതൊരാള്‍ക്കും സംശയം തോന്നാം.

mobile

കേരളത്തിലാണ് ഒരു കട വെറും 10 രൂപ മാത്രം വാങ്ങി സ്‌ക്രീന്‍ ഗാര്‍ഡ് വിറ്റത്. പാലക്കാട് ടൗണ്‍ സ്റ്റാന്‍ഡിനു സമീപമുള്ള ഫോണ്‍ ഫോര്‍ എന്ന കടയിലാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് സ്‌ക്രീന്‍ ഗാര്‍ഡുകള്‍ വിറ്റത്. ഇതു കേട്ടറിഞ്ഞ് മറ്റു മൊബൈല്‍ ടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ ചോദ്യം ചെയ്ത് ഫോണ്‍ ഫോര്‍ എന്ന കടയിലേക്ക് മറ്റു കടക്കാര്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു.

തുടര്‍ന്നു മൊബൈല്‍ ഫോണ്‍ റീട്ടേയില്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ കട പൂട്ടി പ്രതിഷേധിച്ച കടക്കാര്‍ സംഭവത്തില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചു. ഫോണ്‍ ഫോര്‍ കമ്പനി പാലക്കാട് ശാഖ മാനേജര്‍ വിനു നല്‍കിയ പരാതിയെത്തുടര്‍ന്നു 15ല്‍ അധികം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

English summary
In kerala a mobile shop sells accessories in very low price which leads to protest by other shops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X