കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ മോക്ഡ്രില്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് അഗ്നിബാധയെന്ന പേരില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദുരന്തനിവാരണ അഥോറിറ്റി മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ മോക് ഡ്രില്‍ സന്ദേശം സോഷ്യല്‍ മീഡിയയില്‍ എത്തിയത് വന്‍ അഗ്നിബാധയെന്ന പേരില്‍. സന്ദേശം വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്കും അവിടെ നിന്ന് ഫെയ്‌സ് ബുക്കിലേക്കും വരെ കടന്നു. അതൊരു മോക്ഡ്രില്‍ ആയിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ മെസേജുകള്‍ അയച്ച് നാട്ടുകാരെ ജാഗ്രതപ്പെടുത്തിയവര്‍ ചമ്മി. കോഴിക്കോട് നഗരത്തില്‍ ആയിരുന്നു സംഭവം.

ഹജ്ജ് സബ്‌സിഡി ധൃതിപിടിച്ചു നിര്‍ത്തിയത് പ്രതിഷേധാര്‍ഹം: ഇ.ടി
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും അഗ്നിശമന സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും ആയിരുന്നു ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ മോക് ഡ്രില്‍. തിരക്കേറിയ നഗരങ്ങളിലെ കെട്ടിടങ്ങളിലുണ്ടാവുന്ന അഗ്നി ബാധയില്‍ നിന്നും രക്ഷപ്പെടുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ കൂടിയായിരുന്നു പരിപാടി.

mock

മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസിനു മുകളില്‍ 'അഗ്നിബാധ' ഉണ്ടായതായി ഉച്ചയ്ക്ക് 2.30 ഓടെ ജില്ലാ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് ഉടന്‍ അഗ്നിശമന വിഭാഗത്തെ അറിയിക്കുകയും അവര്‍ കുതിച്ചെത്തി 15 മിനിറ്റിനകം തീ അണക്കുകയുമായിരുു. പൊലീസ്, ആരോഗ്യ വിഭാഗം, കെ.എസ്.ഇ.ബി, സമീപത്തെ സ്വകാര്യ ആശുപത്രി എന്നിവയെയും കണ്‍ട്രോള്‍ റൂമില്‍നിന്ന് വിവരമറിയിച്ചതനുസരിച്ച് അവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അടിയന്തര സന്ദേശത്തെ തുടര്‍ന്ന് ബന്ധപ്പെട്ട തഹസില്‍ദാറും വില്ലേജ് ഓഫീസറും സ്ഥലത്ത് കുതിച്ചെത്തി. അപകടത്തില്‍ 'പരിക്കേറ്റ' അഞ്ച് പേരെ ഉടന്‍ സമീപത്തുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും വളണ്ടിയര്‍മാരും പൊതുജനങ്ങളെ നിയന്ത്രിക്കുകയും തുടര്‍ച്ചയായി അനൗസ്‌മെന്റ് നടത്തുകയും ചെയ്തു.

മോക് ഡ്രില്ലിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ യു.വി. ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റര്‍ പി.പി. കൃഷ്ണന്‍ കുട്ടി, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി ബാബുരാജ്, ഹസാര്‍ഡ് അനലിസ്റ്റ് പി. അശ്വതി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടിക്കു ശേഷം ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ലഘുലേഖ വിതരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു.

English summary
Mock drill in Mofussil bus stand was spread as fire attack news,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X