Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടായിസവും മോഷണവും കൈമുതലാക്കിയ 'മോഡല്‍ ഗേള്‍' അറസ്റ്റില്‍

പൊന്‍കുന്നം: കോട്ടയം പൊന്‍കുന്നത്ത് മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേയടിച്ച് സ്വര്‍ണമാല കവര്‍ന്ന ചെറുമകള്‍ പിടിയിലായി. കഴിഞ്ഞ ദിവസമാണ് 24 കാരിയായ യുവതി പണം മുത്തശ്ശിയുടെ മാല കവര്‍ന്നത്. തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ സുബൈദ (71) യുടെ മാല പൊട്ടിച്ച് കടന്ന ചെറുമകള്‍ സുറുമി (നിഷ 24) ആണ് പൊലീസ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി എറണാകുളം നോര്‍ത്തില്‍ നിന്നാണ് സുറുമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനാണ് മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് മാല കവര്‍ന്ന് സുറുമി മുങ്ങിയത്.

Crime

സുറുമി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. സുബൈദയുടെ മകളുടെ മകളാണ് സുറുമി. അമ്മ വിദേശത്തായിരുന്നതിനാല്‍ മുത്തശ്ശിയ്‌ക്കൊപ്പമായിരുന്നു പഠനകാലത്ത് സുറുമി താമസിച്ചിരുന്നത്. പിന്നീട് വീടുവിട്ടുപോയ സുറുമി 2011 ആഗസ്റ്റില്‍ ആലുവയില്‍ സ്പിരിറ്റ് കടത്തില്‍ കേസില്‍ അറസ്റ്റിലായി.

'മോഡല്‍ ഗേള്‍' എന്ന പേരില്‍ ആഡംബരക്കാറുകളുടെ മുന്‍സീറ്റില്‍ യാത്രചെയ്ത് കാറിന്റെ ഡിക്കിയില്‍ സ്പിരിറ്റ് കടത്തുയായിരുന്നു സുറുമിയുടെ പതിവ് കോട്ടയം ചങ്ങനാശ്ശേശേരി റൂട്ടില്‍ ബസില്‍ മദ്യാലഹരിയില്‍ യാത്രക്കാരെ കൈയ്യേറ്റം ചെയ്തതിനും യുവതി അറസ്റ്റിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+