Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ഷഹാനയുടെ മരണം; അന്വേഷണം അന്തിമ ഘട്ടത്തില്‍ നിര്‍ണായക തെളിവായി ഡയറി

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍. ഷഹാനയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാല്‍ കേസില്‍ കുറ്റപത്രം നല്‍കും. ഷഹാനയുടെ ഭര്‍ത്താവ് സജാദ് ആണ് കേസിലെ പ്രതി.

മേയ് 13-ാം തീയതിയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഷഹാനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shahana

ഭര്‍ത്താവിന്റെ നിരന്തരപീഡനം കാരണം ഷഹാന ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. അതേസമയം, ഷഹാനയുടെ മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

സജാദ് അറസ്റ്റിലായതിന് പിന്നാലെ പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ പോലീസ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇയാള്‍ ലഹരിവില്‍പ്പനക്കാരനാണെന്നും പോലീസ് കണ്ടെത്തി. ഷഹാനയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ ഡയറിയും കേസില്‍ നിര്‍ണായകമായി. ഭര്‍ത്താവില്‍നിന്നുണ്ടായ പീഡനങ്ങളെല്ലാം ഷഹാന ഡയറിയില്‍ കുറിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം താമസിക്കുമ്പോള്‍ പലപ്പോഴും ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്നും പലതവണ ഉപദ്രവിച്ചിരുന്നതായും ഡയറിയില്‍ എഴുതിയിരുന്നു.

ഇരുവരുടെയും വിവാഹം കഴിഞ്ഞത് 2020 ഡിസംബര്‍ മൂന്നിനാണ്. എന്നാല്‍, വിവാഹം കഴിഞ്ഞതിന് ശേഷം മകനും മരുമകളും വീട് വിട്ടതാണെന്ന് സജാദിന്റെ അമ്മ അസ്മ പറഞ്ഞു. ഏറെക്കാലം മുന്‍പ് നടന്ന സംഭവമായിരുന്നു ഇത്. ജനുവരി 25 - നാണ് ഇരുവരും തന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്.

നിങ്ങളിങ്ങനെ പ്രണയിച്ച് പ്രണയിച്ച് അടിച്ചുപൊളിക്കൂന്നേ... പുതിയ ചിത്രങ്ങളുമായി സ്‌നേഹ ശ്രീകുമാര്‍

പിന്നെ ഷഹാന മരണപ്പെട്ടതിന് ശേഷമാണ് കാണുന്നത്. യാതൊരു രീതിയിലും ബന്ധപ്പെടാന്‍ കഴിയാത്ത തരത്തില്‍ ഫോണില്‍ പോലും തന്നെ ബ്ലോക്ക് ചെയ്തിരുന്നതായും അസ്മ പറയുന്നു. മകന്‍ സജാദിനെ താന്‍ ഇടയ്ക്ക് കാണുമായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുതല്‍ മകനും മരുമകളും തമ്മില്‍ വീട്ടില്‍ വഴക്ക് തുടങ്ങിയിരുന്നു. ഇരുവരുടെയും വഴക്കില്‍ പലതവണ ഇടപെട്ടതായി അസ്മ വെളിപ്പെടുത്തി. എന്നാല്‍, പലതവണ വഴക്കില്‍ ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല.

കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ഷഹാന(20) മെയ് 13 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി, മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായിരുന്നു ഷഹാന. മെയ് 13 - ന് ദുരൂഹ സാഹചര്യത്തില്‍ വാടക മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+