കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലുകളുടെ മരണം; സൈജു മൊഴി നല്‍കി, പിന്നാലെ എല്ലാവരും അപ്രത്യക്ഷം, മൊബൈല്‍ സ്വിച്ച്ഓഫ്

Google Oneindia Malayalam News

കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളുടെ മരണത്തില്‍ അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു തങ്കച്ചന്‍ പൊലീസില്‍ മൊഴി നല്‍കിയതോടെ സൈജുവിന്റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും അപ്രത്യക്ഷം. സാജുവിന്റെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് സൈജു തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു.

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ആര് ഭരിക്കും; സുധാകരനോ മമ്പറം ദിവാകരനോ, ഇന്നറിയാംതലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ആര് ഭരിക്കും; സുധാകരനോ മമ്പറം ദിവാകരനോ, ഇന്നറിയാം

ഇതിന് പിന്നാലെയാണ് ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. വിവിധ സ്റ്റേഷനുകളിലായാണ് 17 പേര്‍ക്കെതിരെയും പൊലീസ് കേസെടുക്കുക. ഇത് പ്രത്യേക കേസുകളായി തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. വാഹനാപകടക്കേസും ലഹരിമരുന്നു കേസും ഒരുമിച്ച് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിക്കുന്നതു പ്രതിഭാഗത്തിനു സഹായകരമാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം രണ്ടും വേറെ തന്നെ അന്വേഷിക്കാന്‍ താരുമാനിച്ചത്.

1

സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്‌ലാറ്റ് അടക്കം ഇയാള്‍ ലഹരിമരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിച്ച നഗരത്തിലെ മൂന്നു ഫ്‌ലാറ്റുകളില്‍ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നടത്തിയ ഫ്‌ലാറ്റുകളുടെ പേരുകളും പങ്കെടുത്തവരുടെ വിശദാംശങ്ങളും സൈജു അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈജുവിന്റെ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കാണാതായത്. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിലുള്ള എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട്‌കൊച്ചി സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിപിൃരിക്കുന്നത്. ഇടുക്കി വെള്ളത്തൂവല്‍, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലും ഒാരോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ഓരോ കേസിലും സൈജുവിനെ അന്വേഷണസംഘത്തിനു കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ കഴിയും.

കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനത്തെ ഭയക്കുന്നുവെന്ന് ആസാദ്, പുതിയ പാര്‍ട്ടിയെ കുറിച്ച് മറുപടി ഇങ്ങനെകോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനത്തെ ഭയക്കുന്നുവെന്ന് ആസാദ്, പുതിയ പാര്‍ട്ടിയെ കുറിച്ച് മറുപടി ഇങ്ങനെ

2

കേസിലെ പല പ്രതികളും അവരുടെ മൊബൈല്‍ ഫോണുകള്‍ ഒഫാക്കിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇവരെ പിടികൂടി ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ചിലരുടെ ഒളിത്താവളങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. വൈകാതെ അറസ്റ്റുണ്ടാവുമെന്നാണ് അറിയുന്നത്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയും.മൂന്ന് പേര്‍ മാത്രമാണ് ഇത് വരെ മൊഴി നല്‍കാനെത്തിയതെന്നും ഇനിയും ഹാജരായില്ലെങ്കില്‍ ഇവര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നോട്ടീസ് നല്‍കാനാണ് പൊലീസിന്റെ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

3

സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്‌ലാറ്റ്, സലാഹുദീന്റെ ചിലവന്നൂരിലെ വാടക ഫ്‌ലാറ്റ്, സുനിലിന്റെ ഇടച്ചിറയിലെ ഫ്‌ലാറ്റ്, ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍, കാക്കനാട്ടെ സ്വകാര്യ ഹോട്ടല്‍, വയനാട് റിസോര്‍ട്ട്, മാരാരിക്കുളത്തെ റിസോര്‍ട്ട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടത്തിയതിന്റെ ദൃശ്യങ്ങള്‍ അടക്കം പൊലീസിനു സൈജുവിന്റെ ഫോണില്‍ നിന്നു ലഭിച്ചിരുന്നു ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണു സൈജു ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഒമൈക്രോണ്‍ മുന്‍ കരുതലില്‍ വീഴ്ച; 30 അംഗ സംഘത്തെ പരിശോധനയില്ലാതെ കടത്തിവിട്ടു; ഒരാള്‍ക്ക് കോവിഡ്ഒമൈക്രോണ്‍ മുന്‍ കരുതലില്‍ വീഴ്ച; 30 അംഗ സംഘത്തെ പരിശോധനയില്ലാതെ കടത്തിവിട്ടു; ഒരാള്‍ക്ക് കോവിഡ്

4

മുന്‍ മിസ് കേരള ആന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ കാറിലൊപ്പമുണ്ടായിരുന്ന സുഹൃത്ത് എന്നിവരാണ് കൊച്ചി വൈറ്റിലയില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമ പ്രതിയാണ് സൈജു. അപകട സംഭവത്തില്‍ നിന്ന് മാറി ഇപ്പോള്‍ ലഹരി കേസിലെത്തി നില്‍ക്കുകയാണ് ഇത്. കേസിലെ മുഖ്യപ്രതിയായ സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് പുതിയ കേസിലേക്ക് അന്വേഷണ സംഘം എത്തിയത്. കഞ്ചാവും ലഹരിയും ഉപയോഗിക്കുന്ന രഹസ്യ ദൃശ്യങ്ങളാണ് സൈജുവിന്റെ ഫേണില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ സൈജു നടത്തിയ ഓരോപാര്‍ട്ടിയേയും സംബന്ധിച്ച് പൊലീസിന് മു്‌നനില്‍ വെളിപ്പെടുത്തുകയായിരുന്നു. പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങള്‍, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന് സൈജു നല്‍കിയിട്ടുണ്ട്.

5

കഴിഞ്ഞ മാസം ഒന്നിനാണ് വൈറ്റിലയിലെ ഹോളിഡേ ഹോട്ടലിന് മുന്നില്‍ അപകടം നടന്നത്. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട കാറില്‍ മോഡലുകളടക്കം നാല് പേരാണുണ്ടായിരുന്നത്. മോഡലുകള്‍ സംഭവസ്ഥലത്ത് നിന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിന്നീടുമാണ് മരണപ്പെട്ടത്. പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും അപകടം നടന്ന സ്ഥലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചത്. അപകടത്തില്‍പ്പെട്ട കാറിനെ മറ്റൊരു ഓഡി കാര്‍ പിന്തുടര്‍ന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ കാര്‍ പിന്തുടരുന്നതോടെ അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗതയില്‍ പായുകയായിരുന്നു തുടര്‍ന്നാണ് അപകടം സംഭവിച്ചത്. പിന്തുടര്‍ന്ന കാര്‍ ഓടിച്ചത് സൈജു തങ്കച്ചനായിരുന്നു. തുടര്‍ന്ന് സൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

യുപിഎ തിരിച്ചുവരും, കണക്കുകളില്‍ മുന്നിലെത്തി കോണ്‍ഗ്രസ് സഖ്യം, രാഹുലിനോളം ജനപ്രീതി മമതയ്ക്കില്ലയുപിഎ തിരിച്ചുവരും, കണക്കുകളില്‍ മുന്നിലെത്തി കോണ്‍ഗ്രസ് സഖ്യം, രാഹുലിനോളം ജനപ്രീതി മമതയ്ക്കില്ല

6

നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യ ചോദ്യം ചെയ്യലിനു ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് തീര്‍പ്പായതോടെ സൈജു കളമശ്ശേരി മെട്രോ പൊലീസ് സ്റ്റേനില്‍ ഹാജരാവുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സൊജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുണ്ടന്നൂര്‍ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് പറഞ്ഞിരുന്നു.

7

എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ അബ്ദു റഹ്‌മാന്‍ കാര്‍ നിര്‍ത്തുകയായിരുന്നുവെന്നും ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായതായും ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് പറഞ്ഞു. പല തവണ ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.

എ. ഐ.വൈ.എഫ് സമ്മേളനം സമാപിച്ചു. ഇനി പുതു നേതൃത്വം നയിക്കുംഎ. ഐ.വൈ.എഫ് സമ്മേളനം സമാപിച്ചു. ഇനി പുതു നേതൃത്വം നയിക്കും

Recommended Video

cmsvideo
സിനിമാ നടന്മാരും ഹോട്ടലിൽ ഉണ്ടായിരുന്നു..മോഡലുകളുടെ മരണത്തിൽ അടിമുടി ദുരൂഹത | Oneindia Malayalam

English summary
models death in kochi; Defendants abscond after Saiju testified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X