കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം എസ്എടിയിൽ അത്യാധുനിക യന്ത്രസംവിധാനങ്ങൾ വരുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എസ്.എ.ടി ഹെൽത്ത് എജ്യുക്കേഷൻ സൊസൈറ്റി (സതീസ്)യുടെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ റിസർച്ച് ലാബിൽ സജ്ജമാക്കിയ അത്യാധുനിക യന്ത്രസംവിധാനങ്ങളുടെയും ഹെൽത്ത് പാക്കേജസിന്റെയും ഉദ്ഘാടനം നോർക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു.

സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന തുകയുടെ മൂന്നിലൊന്നുപോലും വാങ്ങാതെയാണ് എസ്.എ.ടി ഹെൽത്ത് എജ്യുക്കേഷൻ സൊസൈറ്റി പദ്ധതി നടപ്പാക്കുന്നത്. ഇനി മുതൽ 'വെൽ മെൻ ആൻഡ് വുമൻ ചെക്കപ്പ്" എന്ന പേരിൽ വിവിധ രക്തപരിശോധനകൾ ഉൾപ്പെടെ 36 പരിശോധനകൾ 500 രൂപയ്ക്ക് സാധ്യമാകും.

doctor

31 പരിശോധന അടങ്ങുന്ന ഡയബറ്റിക് ചെക്കപ്പിന് 450 രൂപയും 37 പരിശോധന അടങ്ങുന്ന വൈറ്റൽ ഹാർട്ട് ചെക്കപ്പിന് 550 രൂപയും 51 പരിശോധനകളോടെ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള എക്സിക്യൂട്ടീവ് പ്ലസ് ചെക്കപ്പിന് 850 രൂപയുമാണ് ഈടാക്കുക. മറ്റ് ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. ഒരു വർഷത്തിനുള്ളിൽ രണ്ടുതവണ നടത്തുന്ന പരിശോധനകൾ ഉൾപ്പെടുന്ന വാർഷിക ഹെൽത്ത് പാക്കേജിന്റെ തുക 1200 രൂപയാണ്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ എല്ലാവിധ പരിശോധനകളും ഇതുവഴി നടത്താനാകും.

ഹെൽത്ത് പാക്കേജസ് ഉൾപ്പെടുന്ന ബ്രോഷറിന്റെ പ്രകാശനം സതീസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം എസ്.എസ് രാജലാൽ, മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ എസ്.എസ് സിന്ധു, ആശുപത്രി വികസന സമിതി അംഗം ഡി.ആർ അനിൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്‌തു. മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു.

English summary
modern medical equipments in thiruvanathapuram sit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X