Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയും പിണറായിയും രാജ്യത്തിന്റെ മുഖം വികൃതമാക്കി- പികെ കുഞ്ഞാലിക്കുട്ടി

വടകര: മതത്തിന്റെയും, വർഗ്ഗത്തിന്റെയും പേരിൽ ഭീതി പരത്താൻ വേണ്ടി പിഞ്ചു കുട്ടികളെ വരെ നിയമപാലകരുൾപ്പടെയുള്ള ക്രിമിനലുകൾ ചേർന്ന് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുന്നതാണ് ഉത്തരേന്ത്യയുടെ ചിത്രമെങ്കിൽ നിയമ പാലകരും പാർട്ടിക്കാരും ചേർന്ന് നടത്തുന്ന ഉരുട്ടി കൊലയും വെട്ടി കൊലയുമാണ് കേരളത്തിന്റെ നേട്ടമെന്നും മോഡിയും പിണറായിയും രാജ്യത്തിന്റെ മുഖം വികൃതമാക്കിയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

ബഹുസ്വര ഇന്ത്യക്ക്‌ ജനാധിപത്യം കാവലാൾ എന്ന പ്രമേയത്തിൽ 5 ദിവസങ്ങളിലായി നടന്ന് വരുന്ന പുല്ലാളൂർ മേഖലാ മുസ്ലിം ലീഗ്‌ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം.രാജ്യത്ത്‌ മതേതരത്വവും മത സൗഹാർദ്ദവും നിലനിർത്താൻ മുസ്ലിം ലീഗ്‌ പ്രിതിജ്ഞാ ബദ്ദമാണെന്നും ഇതിനു തുരങ്കം വെക്കാൻ ആസൂത്രിതമായി ശ്രമിക്കുന്ന വർഗ്ഗീയ സംഘടനകളെ രാജ്യത്ത്‌ നിന്ന് തുടച്ച്‌ നീക്കണമെന്നും അദ്ധേഹം പ്രസ്താവിച്ചു.സി.പി.എം വിട്ട്‌ മുസ്ലിം ലീഗിലേക്ക്‌ വന്നവർക്ക്‌ അദ്ധേഹം മെമ്പർഷിപ്പ്‌ നൽകി.

pkkunjalikutty

സ്വാഗത സംഘം ചെയർമാൻ ചെറുവലത്ത്‌ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സി.മോയിൻ കുട്ടി, കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രമഹ്ണ്യൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ ഉമർ പാണ്ടികശാല ബൈത്തുറഹ്മ പ്രഖ്യാപനം നടത്തി.യൂത്ത്‌ ലീഗ്‌ സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്‌,മുസ്ലിം ലീഗ്‌ ജില്ലാ ജന.സെക്രട്ടറി എം.എ റസാഖ്‌ മാസ്റ്റർ, അൻസാരി തില്ലങ്കേരി എന്നിവർ വിഷയാവതരണം നടത്തി.

മുസ്ലിം ലീഗ്‌ നിയോജക മണ്ഡലം വൈസ്‌ പ്രസിഡണ്ട്‌ സി.അഹമ്മദ്‌ കോയ ഹാജി, യൂത്ത്‌ ലീഗ്‌ ജില്ലാ സമിതിയംഗം റാഫി ചെരച്ചോറ,അബ്ദുൽ മജീദ്‌ കുറ്റിപ്പുറം എന്നിവർ ഉപഹാര സമർപ്പണം നടത്തി.ഏറ്റവും നല്ല ക്ലബ്ബിനുള്ള അവാർഡ്‌ നേടിയ വോളി ഫ്രന്റ്സ്‌ പയമ്പ്ര യെ ഉപഹാരം നൽകി ആദരിച്ചു.

മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറി ഒ.പി നസീർ,എലത്തൂർ മണ്ഡലം പ്രസിഡണ്ട്‌ മലയിൽ അബ്ദുള്ളക്കോയ, കൊടുവള്ളി മണ്ഡലം ജന.സെക്രട്ടറി ടി.കെ മുഹമ്മദ്‌ മാസ്റ്റർ,വി.എം മുഹമ്മദ്‌ മാസ്റ്റർ,കെ.പി മുഹമ്മദൻസ്‌,എ.പി നാസർ മാസ്റ്റർ,എ.സി.മുഹമ്മദ്‌, സി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.വൈകുന്നേരം നടന്നബഹുജന റാലി ബാന്റ്‌ വാദ്യങ്ങളുടെയും ഗ്രീൻ കാർഡ്‌ പരേഡിന്റേയും അകമ്പടിയോടെ സമ്മേളന നഗറിൽ സമാപിച്ചു. ത്വൽഹത്ത്‌ പുല്ലാളൂർ ഖിറാത്ത്‌ നടത്തി.

സ്വാഗത സംഘം കൺവീനർ പി.ഹനീഫ സ്വാഗതവും ട്രഷറർ എ.സി ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.നേരത്തെ മേഖലയിലെ 70 മുസ്ലിം ലീഗ്‌ കാരണവന്മാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക്‌ തുടക്കമായി.യുവജന സംഗമത്തിൽ ചെമ്പക്കോട്ട്‌ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.ദലിത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ യു.സി രാമൻ ഉദ്ഘാടനം ചെയ്തു.ശാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.വി.സി റിയാസ്‌ ഖാൻ ,നിസാർ പറമ്പിൽ,എ.പി യൂസുഫലി,എ.കെ അഷ്‌റഫ്‌,ഇ.പി ജമാൽ തുടങ്ങിയവർ സംസാരിച്ചു.അബ്ദുസ്സലാം.വി.പി സ്വാഗതവും ഇർഷാൻ മച്ചക്കുളം നന്ദിയും പറഞ്ഞു.

കുടുംബ സംഗമം മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.പി.മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സമദ്‌ പൂക്കാട്‌ മുഖ്യ പ്രഭാഷണം നടത്തി.വള്ളിൽ അബൂബക്കർ ഉപഹാര സമർപ്പണം നടത്തി.ഫുട്ബോൾ മേള വിജയികൾക്കുള്ള സമ്മാന ദാനം കെ.ടി അബ്ദുൽ അസീസ്‌, അസീസ്‌ പുല്ലാളൂർ എന്നിവർ നിർവ്വഹിച്ചു.വനിതാ ലീഗ്‌ ജില്ലാ സെക്രട്ടറി പി.ടി.എം ഷറഫുന്നീസ ടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.സി ഹമീദ്‌ മാസ്റ്റർ,കെ.കുഞ്ഞാമു,അനഘ നരിക്കുനി,ബീവി ടീച്ചർ,കെ.ടി ഹസീന,എൻ.സി ഫാത്തിമ മുഹമ്മദ്‌,ആമിന മുഹമ്മദ്‌,സലീന രാംപൊയിൽ,കെ.പി കോയ, കെ.കെ മുഹമ്മദ്‌, എ.സി അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

സി.ഖാദർ മാസ്റ്റർ സ്വാഗതവും ബഷീർ .ഇ.പി നന്ദിയും പറഞ്ഞു.വൈകിട്ട്‌ നടന്ന റോഡ്‌ ഷോയിൽ നൗഷാദ്‌.ടി.എൻ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ സെക്രട്ടറി ടി.എം ഇസ്മായീൽ കുട്ടി ഹാജി ജാഥാ നായകരായ ജിൽഷാദ്‌.ഇ.ടി, ആഷിഖ്‌.എ എന്നിവർക്ക്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കെ.കെ സമദ്‌ മാസ്റ്റർ,സുലൈമാൻ കുട്ടി പുല്ലാളൂർ,എൻ.സി അബൂബക്കർ മാസ്റ്റർ, കെ.പി മുഹമ്മദ്‌ ഹാജി,സി.അബ്ദുറഹിമാൻ,കെ.കെ മജീദ്‌,പി.ആലി ഹാജി,അഷ്‌റഫ്‌.സി,ജുറൈജ്‌.എ,അബ്ദുറസാഖ്‌.ടി.ടി തുടങ്ങിയവർ സംസാരിച്ചു.ജൈസൽ.എ.പി സ്വാഗതവും ഫാസിൽ.എ.കെ നന്ദിയും പറഞ്ഞു.

തലമുറ സംഗമത്തിൽ സി.കെ ആലിക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി.പ്രദേശത്തെ 70 വയസ്സ്‌ പൂർത്തിയായ കാരണവന്മാരെ ചടങ്ങിൽ ആദരിച്ചു.അക്കിനാരി മുഹമ്മദ്‌,നൂറുദ്ദീൻ ചെറുവറ്റ,പയക്കര മുഹമ്മദ്‌ ഹാജി,കെ.പി മുഹമ്മദ്‌ സംസാരിച്ചു.നൗഫൽ.ടി.പി സ്വാഗതവും അബ്ദുറഹിമാൻ കുട്ടി.പി.എം നന്ദിയും പറഞ്ഞു.

ഫുട്ബോൾ മേളയിൽ ഇർഷാൻ അധ്യക്ഷത വഹിച്ചു.എം.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറി അഡ്വ.കെ.ടി ജാസിം ഉദ്ഘാടനം ചെയ്തു.പ്രശാന്ത്‌ പയങ്ങര,ചക്കോരക്കൽ ബഷീർ,ജൈസൽ.ടി.എം,അഷ്‌റഫ്‌.പി.പി,സിറാജ്‌.കെ.പി തുടങ്ങിയവർ സംസാരിച്ചു.റാസിഖ്j‌ പുല്ലാളൂർ സ്വാഗതവും ജുനൈസ്‌.പി.പി നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+