മോദിയെത്തി; ആവേശം തിരതള്ളി
തിരുവനന്തപുരം: ഫെബ്രുവരി 9, 2014... കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത് ദിവസമായിരിക്കും. ബിജെപിയുടെ ഒരു പരിപാടിക്ക് ചരിത്രത്തിലേക്കും വച്ച് ഏറ്റവും അധികം പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയ ദിനം ആയിരുന്നു അത്.
തിരുവനന്തപുരം ശംഖുമുഖത്ത് നരേന്ദ്ര മോദി പ്രസംഗിക്കാനെത്തുമ്പോള്‍ കടലുപോലെത്തന്നെയായിരുന്നു ആളുകള്‍ എത്തിയിരുന്നത്. കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് റാലിയോടെ തുടക്കമായി.
ബിജെപി പ്രവര്‍ത്തരെ ആവേശം കൊള്ളിക്കുന്ന പ്രസംഗവുമായാണ് മോദി സദസ്സിനെ കയ്യിലെടുത്തത്. മോദിയെ കൂടാതെ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, ഉപാധ്യക്ഷന്‍ ബങ്കാരു ദത്തത്രേയ, സുബ്രഹ്മണ്യം സ്വാമി തുടങ്ങിയ ദേശീയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.
മൂന്ന് ലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിക്കെത്തിയെന്നാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ശംഖുമുഖത്ത് മോഡിയെത്തിയപ്പോള്‍ എന്തുണ്ടായി.... കാണാം

മോദിക്ക് സ്വാഗതം
ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങിനേയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരനേദ്ര മോദിയേയും ശംഖുമുഖത്തെ റായിലില്‍ മാലയിട്ട് സ്വീകരിക്കുന്നു.

ഇതാണ് ആവേശം
നരേന്ദ്ര മോദിയും രാജ് നാഥ് സിങും കേരളത്തിലെ ബിജെപി നേതാക്കള്‍ക്കൊപ്പം.

ഇത്തവണ കേരളം പിടിക്കും
ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയവരെ നേതാക്കള്‍ അഭിവാദ്യം ചെയ്യുന്നു. പികെ കൃഷ്ണ ദാസ്, ബങ്കാരു ദത്തത്രേയ, നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, വി മുരളീധരന്‍, ശിവന്‍ കുട്ടി, പിഎസ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ മുന്‍ നിരയില്‍

ജനസാഗരം
മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ശംഖുമുഖത്തെത്തിയ ജനക്കൂട്ടം.

മോദിക്കായ് കാത്തിരിപ്പ്
മോദി തിരുവനന്തപുരത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ശംഖുമുഖം കടപ്പുറം ജനനിബിഡമായിരുന്നു.

എല്ലാവര്‍ക്കും നമസ്‌കാരം
മോദിയും രാജ്‌നാഥ് സിങും സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.

മോദി ചായ
മോദി എത്തുന്നത് പ്രമാണിച്ച നമോ വിചാര്‍ ടീ സ്റ്റാളും ശംഖുമുഖത്ത് ഒരുക്കിയിരുന്നു












Click it and Unblock the Notifications