കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങളോട് വിലയില്ല.... രൂക്ഷ വിമര്‍ശനവുമായി മോദി

Google Oneindia Malayalam News

തൃശൂര്‍: യുവമോര്‍ച്ചയുടെ പൊതുപരിപാടിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്മ്യൂണിസ്്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ പോരാട്ടം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ദില്ലിയിലും കേരളത്തിലും വ്യത്യസ്ത കാര്യങ്ങളാണ്. സ്ത്രീ ശാക്തീകരണത്തില്‍ ഇവര്‍ക്ക് താല്‍പര്യമില്ല. മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്നത് ഈ കാരണം കൊണ്ടാണ്. രാജ്യത്ത് ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെ ചൂണ്ടിക്കാണിക്കാനാകുമോ. പ്രതിപക്ഷത്തിന് ആശയ പാപ്പരത്തം ബാധിച്ചിരിക്കുകയാണ് മോദിയെ ആക്ഷേപിക്കല്‍ മാത്രമാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

1

കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസിനും ഭരണഘടനാ സ്ഥാപനങ്ങളോട് വിലയില്ല. ഒരു വിദേശ മണ്ണില്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നത് അടുത്തിടെ കണ്ടു. ഈ വാര്‍ത്താസമ്മേളനത്തില്‍ ഒരു കോണ്ഗ്രസ് നേതാവിനെയും കണ്ടിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് തമാശയാണ്. കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്നവരാണ് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത്. ഭാരതീയ സംസ്‌കാരത്തെ എതിര്‍ക്കുന്നതിലും അഴിമതി കാണിക്കുന്നതിലും ഇരുമുന്നണികളും ഒരുമിച്ചാണ്. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ഇവര്‍ കള്ളക്കേസില്‍ കുടുക്കി. സ്വന്തം താല്‍പര്യത്തിന് വേണ്ടിയായിരുന്നു യുഡിഎഫ് ഇത് ചെയ്തത്. രാജ്യം ഇന്ന് അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ദില്ലിയില്‍ ഞാന്‍ ഉള്ള കാലം അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍ രണ്ട് സീറ്റില്‍ മാത്രം വിജയസാധ്യത, കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ മുന്നറിയിപ്പ്!!കേരളത്തില്‍ രണ്ട് സീറ്റില്‍ മാത്രം വിജയസാധ്യത, കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ മുന്നറിയിപ്പ്!!

English summary
modi criticise udf and ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X