കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷത്തെ മോദിക്ക് പേടിയെന്ന് പിണറായി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ദേശീയ തലത്തില്‍ രൂപം കൊണ്ട ഫെഡറല്‍ മുന്നണിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്ക് ഭയമാണെന്ന് പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായിയുടെ പ്രതികരണം.

മോദി മൂന്നാം മുന്നണിയെ ഭയക്കുന്നതുകൊണ്ടാണ് കേരളത്തില്‍ മൂന്നാം മുന്നണി വേണം എന്ന് പറഞ്ഞതെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇടതുപക്ഷ -മതനിരപേക്ഷ കക്ഷികളെ നരേന്ദ്ര മോദി ഭയക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

Pinarayi Vijayan

മോദിയുടെ രാഷ്ട്രീയം കേരളത്തിന് പരിചിതമല്ല. അത് കേരളം അംഗീകരിക്കുന്നതും അല്ല. വരാന്‍ പോകുന്ന പത്ത് വര്‍ഷങ്ങള്‍ പിന്നാക്കക്കാരുടേതാകും എന്ന് മോഡി പറഞ്ഞത് പരിഹാസ്യമാണ്. വേദം കേള്‍ക്കുന്നവന്‍ ശൂദ്രനെങ്കില്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്ന പാരമ്പര്യത്തെയാണ് സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്നത്- പിണറായി പറയുന്നു.

പിന്നാക്കക്കാരെ ചേരികളിലേക്ക് തള്ളിവിടുന്നതാണ് ഗുജറാത്തിന്റെ അനുഭവമെന്ന് പിണറായി ആരോപിച്ചു. മുസ്ലീങ്ങളാണ് അവിടെ ഏറ്റവും അധികം പാര്‍ശ്വവത്കരിക്കപ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തുടക്കമിട്ട് ശംഖുമുഖത്ത് നടത്തിയ റാലിയിലാണ് മോദി കേരളത്തിലാണ് മൂന്നാം മുന്നണി വേണം എന്ന് പറഞ്ഞത്. ഇതിനുള്ള മറുപടിയായാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Pinarayi Vijayan said in his Facebook post that Narendra Modi fears the left front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X