കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള തന്ത്രമെന്ന് കോടിയേരി... മാധ്യമ വിലക്കിനെതിരെ പ്രതിഷേധം ശക്തം!!

Google Oneindia Malayalam News

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വണ്ണിനെയും 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം കത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വരെ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള തന്ത്രമെന്നാണ് കോടിയേരി സംപ്രേഷണ വിലക്കിനെ കുറിച്ച് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധം മോദി സര്‍ക്കാരിനെതിരെ അരങ്ങേറുന്നുണ്ട്. ദില്ലി കലാപത്തില്‍ പല രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച വലതുപക്ഷ, ഭരണകൂട അനുകൂല ചാനലുകളുടെ പേരിലൊന്നും നടപടി എന്തുകൊണ്ടില്ലെന്നാണ് പലരുടെയും ചോദ്യം.

കോടിയേരിയുടെ പ്രതികരണം

കോടിയേരിയുടെ പ്രതികരണം

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദില്ലിയില്‍ അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ, നിഷ്‌ക്രിയത്വം പാലിച്ച ദില്ലി പോലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവര്‍ ആണ് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. കേന്ദ്ര സര്‍ക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി പറഞ്ഞു.

സര്‍ദേശായി പറയുന്നത്

സര്‍ദേശായി പറയുന്നത്

ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ ഏഷ്യാനെറ്റിനെയും മീഡിയ വണ്ണിനെയും 48 മണിക്കൂര്‍ നേരത്തേക്ക് സര്‍ക്കാര്‍ നിരോധിച്ചു. സര്‍ക്കാര്‍ അനുകൂല ചാനലുകള്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടോ എന്നും സര്‍ദേശായ് ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ക്ക് തീരുമാനിക്കാം

ജനങ്ങള്‍ക്ക് തീരുമാനിക്കാം

ഏഷ്യാനെറ്റിനും മീഡിയാവണ്ണിനും 48 മണിക്കൂര്‍ വിലക്ക്. ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍. ഭരണകൂടം നിശബ്ദതാണ് ആഗ്രഹിക്കുന്നത്. സമ്പൂര്‍ണ വിധേയത്വവും. തിരിച്ചെങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. ജനങ്ങള്‍ തീരുമാനിക്കണം. ഇങ്ങനെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അപ്രഖ്യാപിത അടിയന്തരാവസ്ഥ

അപ്രഖ്യാപിത അടിയന്തരാവസ്ഥ

കേരളത്തിലെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സൂചനയാണ് ഈ നടപടിയിലൂടെ ലഭിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കശ്മീര്‍ മോഡല്‍ മാധ്യമവിലക്ക് രാജ്യവ്യാപകമാക്കാന്‍ ശ്രമം

കശ്മീര്‍ മോഡല്‍ മാധ്യമവിലക്ക് രാജ്യവ്യാപകമാക്കാന്‍ ശ്രമം

ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ വാര്‍ത്താചാനലുകളുടെ സംപ്രേഷണം തടഞ്ഞുവെച്ച നടപടി ആര്‍ എസ് എസ് പിന്തുടരുന്ന ഫാസിസ്റ്റ് സമീപനത്തിന്റെ തുടര്‍ച്ചയാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും ജനാധിപത്യതത്വങ്ങളെയും പിച്ചിച്ചീന്തുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സിന്റെ പങ്കാളിത്തത്തെ സംബന്ധിച്ചും ദില്ലി പോലീസിന്റെ നിഷ്‌ക്രിയത്വം സംബന്ധിച്ചും വാര്‍ത്ത നല്‍കിയതിനാണ് ഈ ചാനലുകളെ വിലക്കിയത്. ദില്ലി കലാപം ആര്‍എസ്എസ്സ് ആസൂത്രണം ചെയ്തത് തന്നെയാണ്. ഗുജറാത്തില്‍ പ്രയോഗിച്ച അതേ കുതന്ത്രം ഡല്‍ഹിയിലും നടപ്പാക്കുകയാണ് അവര്‍ ചെയ്തത്. പൗരത്വനിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ആഹ്വാനം ചെയ്ത ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായി ഡല്‍ഹി പോലീസ് എന്തുനടപടിയാണെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരായി സംഘപരിവാറിന്റെ സംഘടിത കലാപമുണ്ടാവുമെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് അമിത്ഷായുടെ പോലീസ് അനങ്ങാതിരുന്നത്?

ഹിന്ദുത്വതീവ്രവാദികള്‍ കടന്നാക്രമണം നടത്തുമ്പോള്‍ കല്ലെറിയാനും ആക്രമിക്കാനും ഡല്‍ഹി പോലീസ് നിര്‍ദ്ദേശം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ്. കാവികൊലയാളികള്‍ക്കൊപ്പം ഡല്‍ഹി പോലീസിനെയും കയറൂരിവിടുകയായിരുന്നു ചെയ്തതെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യങ്ങളെല്ലാം സധൈര്യം വിളിച്ചുപറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. സത്യം ഉറക്കെപ്പറയുന്നവര്‍ കലാപത്തീയില്‍ എണ്ണയൊഴിക്കുകയാണെന്ന മോഡി സര്‍ക്കാറിന്റെ വിചിത്രമായ കണ്ടെത്തലിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. മാധ്യമങ്ങളെ ഒന്നൊന്നായി നിശ്ശബ്ദമാക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത് അധികാരസിംഹാസനം ഉറപ്പിക്കാനുള്ള ഫാസിസ്റ്റുകളുടെ നീചതന്ത്രത്തിനെതിരെ ഓരോ പൗരനും പ്രതികരിക്കേണ്ടതുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തെ ഇത്തരം നീക്കങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ഫാസിസ്റ്റുകളെ നമുക്ക് പഠിപ്പിക്കേണ്ടതുണ്ടെന്ന് കെകെ രാഗേഷ് എഫ്ബി പോസ്റ്റില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ജനാധിപത്യസ്‌നേഹികള്‍ ഒറ്റകെട്ടായി എതിര്‍ക്കണം. ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബിജെപി സര്‍ക്കാരിന്റെ പ്രതികാരനടപടിയാണിത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.കലാപത്തിന് ആഹ്വാനം ചെയ്തവര്‍ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്റെ കണ്ണീര്‍ചിത്രങ്ങള്‍ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.

ആര്‍എസ്.എസിനെ വിമര്‍ശിച്ചത് പോലും കുറ്റമായി വാര്‍ത്താ പ്രക്ഷേപണമന്ത്രാലയം ചാനലുകള്‍ക്ക് നല്‍കിയനോട്ടീസില്‍ പറയുന്നത്. സംഘപരിവാറിനു മുന്നില്‍ മാധ്യമങ്ങള്‍ കീഴടങ്ങണം എന്ന സന്ദേശമാണ് ഈ നോട്ടീസിന്റെ ഉള്ളടക്കം. മാധ്യമ സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് നേരേ ഉയരുന്ന മഴുവാണ്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിത്. രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗ്, ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ വിലക്ക്ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗ്, ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ വിലക്ക്

English summary
modi govt face criticism over asianet media on ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X