മോദി ചോദിക്കുന്നു കോഴിക്കോട്ടെ കളരിക്കാരെകണ്ട്ക്കാ
കോഴിക്കോട് : മോദിയ്ക്ക് കോഴിക്കോടുമായി ഒരു ബന്ധമുണ്ട്. കോഴിക്കോടന്‍ കളരി ചികിത്സയുടെ പെരുമ അനുഭവിച്ചറിഞ്ഞതിന്റെ ബന്ധം. ഹിന്ദുസ്ഥാനി കളരി സംഘത്തില്‍ പതിവായി ചികിത്സയ്‌ക്കെത്താറുള്ള ഒരു ഗുജറാത്തി മുസ്ലീം സുഹൃത്ത് വഴിയാണ് കളരി ഗുരുക്കളായ ലക്ഷ്മണന്‍ നരേന്ദ്രമോദിയെ പരിചയപ്പെടുന്നത്.
ചികിത്സയുടെ പെരുമ കേട്ടറിഞ്ഞ മോദി ഗുരുക്കളെ ഗുജറാത്തിലേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിപ്പിച്ചായിരുന്നു ചികിത്സ നടത്തിയത്. ചികിത്സയ്ക്കിടെ ഒരിയ്ക്കല്‍ പോലും മോദി തന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് ഗുരുക്കള്‍ ഓര്‍ക്കുന്നു. അതും ഒരു തിരഞ്ഞെടുപ്പ് കാലമായിരുന്നെന്നും അയല്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തെന്നും ഗുരുക്കള്‍ പറയുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ചിട്ടയും ദിനചര്യയും ചികിത്സയുടെ ദിനങ്ങളില്‍ ഗുരുക്കള്‍ നേരിട്ടറിഞ്ഞു. യോഗയ്ക്കും വായനയ്ക്കുമൊക്കെ അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പോലും മോദി പ്രത്യേക പരിഗണന നല്‍കിയിരുന്നത്രേ. മോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ഗുരുക്കള്‍. ഗുരുക്കളും മോദിയും തമ്മിലുള്ള അടുപ്പത്തെപ്പററി മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications