കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു....മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണംവിളി

Google Oneindia Malayalam News

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ബൈപ്പാസ് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണെന്ന് പ്രധാനമമന്ത്രി പറഞ്ഞു. ഗെയല്‍ പദ്ധതിയില്‍ കേരളം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വാക്ക് പാലിച്ചു. കേരളം വികസനത്തിന്റെ കാര്യത്തില്‍ നല്ല സഹകരണമാണ് നല്‍കുന്നത്. ചില പദ്ധതികള്‍ 30 വര്‍ഷം മുടങ്ങി കിടന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. കേരളം കടന്നുപോയത് പ്രളയംപോലെയുള്ള ദുഷ്‌കരമായ സാഹചര്യത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചത്.

1

അതേസമയം അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പ്രസംഗത്തിനിടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയും ചെയ്തു. എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറയുകയും ചെയ്തു. കോവളം-കോട്ടപ്പുറം ജലപാത 2020ഓടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മന്ത്രി ജി സുധാകരന്‍ എന്നിവരും പങ്കെടുത്തു. വൈകീട്ട് നാലോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് ഹെലികോപ്ടറിലാണ് കൊല്ലത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍പി സദാശിവം, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ശശി തരൂര്‍ എംപി എന്നിര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കൊല്ലം പീരങ്കി മൈതാനത്ത് നടക്കുന്ന ബിജെപി റാലിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

English summary
modi inaugrated kollam bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X