കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പത്തനംതിട്ടയിലേക്ക്! ഇനി കളിമാറും! ലക്ഷ്യം 'ശബരിമല'! തിരിച്ചടിക്കാന്‍ രാഹുലും പ്രിയങ്കയും

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദി പത്തനംതിട്ടയിലേക്ക് | Oneindia Malayalam

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന, രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സമരത്തിന്‍റേയും സംഘര്‍ഷങ്ങളുടേയും കേന്ദ്രമായ പത്തനംതിട്ടയില്‍ അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വന്‍ പോരാട്ടത്തിനൊരുങ്ങുകയാണ്. എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ സ്വാധീനം ഉണ്ടെന്നതും ഇടത്-വലത് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്.

<strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി</strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി

ഇത്തവണ മണ്ഡലം പിടിക്കാന്‍ മൂന്ന് മുന്നണികളും അതിശക്തരായ ദേശീയ നേതാക്കളെയാണ് പ്രചരണത്തിന് ഇറക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ അവസാന ദിവസങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ മണ്ഡലത്തില്‍ കറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

'എ ക്ലാസ്' മണ്ഡലം

'എ ക്ലാസ്' മണ്ഡലം

ശബരിമല സ്ത്രീപ്രവേശന വിഷയത്തോടെയാണ് പത്തനംതിട്ട മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്നെ 'എ ക്ലാസ്' മണ്ഡലമാകുന്നത്. യുഡിഎഫ് ചായ്വ് പ്രകടിപ്പിച്ചിരുന്ന മണ്ഡലത്തില്‍ ഇതോടെ മത്സരം കടുത്തു.യുഡിഎഫിനായി സിറ്റിങ്ങ് എംപി ആന്‍റോ ആന്‍റണി, എല്‍ഡിഎഫിനായി വീണാ ജോര്‍ജ്ജ് എന്നിവരാണ് മത്സരത്തിനിറങ്ങുക.

 എന്‍ഡിഎ സ്വാധീനം

എന്‍ഡിഎ സ്വാധീനം

'വിശ്വാസം" ആണ് ഇക്കുറി വോട്ടിനെ ഒരു പരിധി വരെ മണ്ഡലത്തില്‍ സ്വാധീനിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. പത്തനംതിട്ടയില്‍ എന്‍ഡിഎയ്ക്ക് സ്വാധീനമുണ്ട്. ഓരോ തിരഞ്ഞെടുപ്പ് പിന്നിടുമ്പോഴും ഇവിടെ എന്‍ഡിഎയുടെ വോട്ട് വിഹിതം ഉയരുകയാണെന്നാണ് മറ്റൊരു കാര്യം.

 പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

2014 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി നേതാവ് എംടി രമേശിന് മണ്ഡലത്തില്‍ നിന്ന് 1,38,954 വോട്ടുകള്‍ നേടാനായിട്ടുണ്ട്.ശബരിമല വിഷയത്തോട് കൂടി ഈ വോട്ട് വളര്‍ച്ച ഉയര്‍ത്താന്‍ ആകുമെന്നാണ് ബിജെപി കണക്കാക്കുന്നത്.

 ശബരിമല വോട്ടാകും

ശബരിമല വോട്ടാകും

ഇത്തവണ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനാണ് രംഗത്ത്. ശബരിമല സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന് പൊരുതി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനായെന്ന പ്രതീതി സൃഷ്ടിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

 നിലപാടുകള്‍ തുണയ്ക്കും

നിലപാടുകള്‍ തുണയ്ക്കും

അതുകൊണ്ട് തന്നെ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇവിടെ മത്സരം കടുപ്പിക്കുന്നുണ്ട്. അതേസമയം സിപിഎമ്മും യുഡിഎഫും ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ അവരെ തുണയ്ക്കുമോയെന്നതും കണ്ടറിയാം.

 പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി മോദി

പത്തനംതിട്ടയില്‍ കണ്ണുവെച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് മൂന്ന് മുന്നണികളും അതിശക്തരായ ദേശീയ നേതാക്കളെ തന്നെ ഗോദയിലേക്ക് ഇറക്കാനാണ് പദ്ധതി. സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ബിജെപി പത്തനംതിട്ടയില്‍ എത്തിക്കും.

 അവസാന ദിവസങ്ങളിലും

അവസാന ദിവസങ്ങളിലും

തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസങ്ങളില്‍ മോദി കേരളത്തില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമായി പ്രചരണത്തിന് ഉണ്ടാകും. പത്തനംതിട്ടയില്‍ മോദിയുടെ സാന്നിധ്യം ആവേശം പകരുമെന്നും ബിജെപി കണക്കാക്കുന്നു.

 പ്രിയങ്കയും രാഹുലും

പ്രിയങ്കയും രാഹുലും

അതേസമയം പ്രചരണത്തിന് ദേശീയ നേതാക്കളെ എത്തിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും പിന്നിലല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും പത്തനംതിട്ടയില്‍ പ്രചരണത്തിന് എത്തുമെന്നാണ് വിവരം.

 വീണ ജോര്‍ജ്ജിനായി

വീണ ജോര്‍ജ്ജിനായി

കൂടുതല്‍ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിനായി എത്തുമോയെന്നതും കാത്തിരുന്ന് അറിയാം. വീണാ ജോര്‍ജ്ജിനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാകും മത്സരത്തിന് എത്തുക. ഏപ്രില്‍ ഒന്ന് മുതല്‍ 16 വരെ സിപിഎം നേതാക്കള്‍ വീണയ്ക്കായി പത്തനംതിട്ടയില്‍ ഇറങ്ങും.

 നേതാക്കള്‍

നേതാക്കള്‍

ഒന്നിന് സീതാറാം യെച്ചൂരി, രണ്ടിന് എംഎ ബേബി, നാലിന് കോടിയേരി ബാലകൃഷ്ണന്‍ , അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ,9 ന് വിഎസ് അച്യുതാനന്ദന്‍, എന്നിവര്‍ പത്തനം തിട്ടയില്‍ എത്തും. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സുഭാഷിണി അലി എത്തിവരും പ്രചരണത്തിനായി എത്തും.

<strong>ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം! ഗോദയില്‍ പ്രഗ്യ ദേബ് ബര്‍മ്മന്‍!</strong>ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം! ഗോദയില്‍ പ്രഗ്യ ദേബ് ബര്‍മ്മന്‍!

എന്‍റെ വോട്ട് കോണ്‍ഗ്രസിന്എന്‍റെ വോട്ട് കോണ്‍ഗ്രസിന്" അതൃപ്തിയുമായി മുരളീ മനോഹര്‍ ജോഷി! വാര്‍ത്തയിലെ സത്യം ഇതാണ്

English summary
Modi may come for bjp in pathanamthitta for campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X