Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി കേരളത്തില്‍ മത്സരിക്കാനില്ല

തിരുവനന്തപുരം: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കില്ല എന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍. മോഡി തിരുവനന്തപുരത്ത് മത്സരിക്കാനിടയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നരേന്ദ്ര മോഡി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കും എന്നത് ഭാവനാ സൃഷ്ടി മാത്രമാണ്. തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ തന്നെയായിരിക്കും. കെ സുരേന്ദ്രന്‍ കാസര്‍കോട് നിന്നും ജനവിധി തേടും. രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിക്കണം എന്ന ആഗ്രഹമാണ് പാര്‍ട്ടിക്കുള്ളത്. 20 സീറ്റുകളിലും ബി ജെ പി മത്സരിക്കും എന്നും വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു.

modi

തിരുവനന്തപുരത്ത് നിന്നും മോഡി മത്സരിക്കാനിടയുണ്ട് എന്ന് മംഗളം പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇത് ഓണ്‍ലൈന്‍ പത്രങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നു. ഫേസ്ബുക്ക് പോലുളള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രചാരണം ശക്തമായി. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മോഡി കേരളത്തിലെത്തിയതും ഈ സാഹചര്യത്തിലാണ്.

ശിവഗിരി മഠം, അമൃതാനന്ദമയീ മഠം തുടങ്ങിയവയുടെ പരിപാടികള്‍ക്കായി മോഡി കേരളത്തില്‍ എത്തിയതും മലയാളത്തില്‍ ഓണാശംസ പറഞ്ഞതും മറ്റും മോഡി കേരളത്തില്‍ നിന്നും മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ പരക്കാന്‍ ഇടയായി. മോഡിയിലൂടെ കേരളത്തില്‍ ്അക്കൗണ്ട് തുറക്കാനുളള ശ്രമത്തിലാണ് ബി ജെ പി എന്നും വാര്‍ത്തകള്‍ പരന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+