Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഇതാണോ 55 ഇഞ്ച് നെഞ്ചളവ്? രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ പേടിച്ച് ഒഴിഞ്ഞോടുന്നു';ടി സിദ്ധിഖ്

സത്യങ്ങളെ നേരിടാനുള്ള ഭയം കാരണം പാർലമെൻ്റിൽ നിന്നും ഒളിച്ചോടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ടി സിദ്ധിഖ് എംഎൽഎ. രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചപ്പോൾ, അതിന് മറുപടി നൽകേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ എത്താതിരുന്നതാണ് ഏറ്റവും ഗൗരവമേറിയ വിഷയം.രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മുങ്ങിയ പ്രധാനമന്ത്രിയെ കോൺഗ്രസ് എംപിമാരിൽ നിന്ന് രക്ഷിക്കാൻ സഭയിൽ വരാതെ നോക്കിയത് താൻ ആണെന്ന സ്പീക്കറുടെ വാദം ജനാധിപത്യ ഇന്ത്യ ഞെട്ടലോടെയാണ് കേട്ടത് ഞെട്ടലോടെയാണെന്നും സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

"സത്യങ്ങളെ നേരിടാൻ പേടിച്ച് പാർലമെന്റിൽ നിന്ന് ഒഴിഞ്ഞോടുന്ന മോദി. നരവാനെ പുസ്തക വിവാദം തുറന്നുകാട്ടുന്ന ഭയത്തിന്റെ രാഷ്ട്രീയം".ബജറ്റ് സമ്മേളനം 2026 രാജ്യത്തിന്റെ സാമ്പത്തിക ദിശയെ നിർണ്ണയിക്കുന്ന വേദിയായിരിക്കേണ്ട പാർലമെന്റ്, ഇന്ന് സത്യങ്ങളെ നേരിടാൻ തയ്യാറാകാത്ത ഭരണകൂടത്തിന്റെ രാഷ്ട്രീയ ഭയം വെളിപ്പെടുത്തുന്ന വേദിയായി മാറിയിരിക്കുകയാണ്. ഇന്ത്യ-ചൈന അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് Rahul Gandhi ശ്രമിച്ചപ്പോൾ, അതിനെ തടയാൻ ഭരണപക്ഷം നടത്തിയ നീക്കങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് നേരെയുള്ള കനത്ത വെല്ലുവിളിയായി മാറുകയാണ്.

modirahulgandhi-1

രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചപ്പോൾ, അതിന് മറുപടി നൽകേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ എത്താതിരുന്നതാണ് ഏറ്റവും ഗൗരവമേറിയ വിഷയം. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വ്യക്തി ദേശീയ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടാൻ തയ്യാറാകാതെ പാർലമെന്റിൽ നിന്ന് മാറിനിൽക്കുന്നത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടലല്ലാതെ മറ്റെന്താണ്.

ജനറൽ നരവാനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ സഭയിൽ വായിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചത് ഭരണകൂടത്തിന്റെ ഭയത്തെയും പ്രതിരോധ മനോഭാവത്തെയും തുറന്നു കാട്ടുന്നതാണ്. സാങ്കേതിക ചട്ടങ്ങൾ മറവുപടയായി ഉപയോഗിച്ച് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് ഒഴിവാകാനുള്ള ശ്രമമാണിത്. സത്യങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ സർക്കാർ ഈ ചർച്ചയെ സ്വാഗതം ചെയ്തേനെയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് പാർലമെന്റിനെ ഒഴിവാക്കുന്ന പ്രവണത നിരവധി തവണ വിമർശിക്കപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട വിഷയങ്ങളിൽ നേരിട്ട് സഭയിൽ എത്തി മറുപടി പറയേണ്ട ജനാധിപത്യ ബാധ്യത ആവർത്തിച്ച് അവഗണിക്കുന്ന സമീപനം ഭരണകൂടത്തിന്റെ ഉത്തരവാദിത്തബോധത്തെ ചോദ്യം ചെയ്യുന്നു. ശക്തമായ നേതാവെന്ന പ്രതിഛായ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഭരണകൂടം, യഥാർത്ഥത്തിൽ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും മുന്നിൽ നിവർന്ന് നിൽക്കാൻ കഴിയാതെ ഒളിച്ചോടുകയാണ്. ഇതാണോ 55 ഇഞ്ച് നെഞ്ചളവുള്ള നേതാവ്?

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല; അത് രാജ്യത്തിന്റെ അഭിമാനത്തെയും സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. അത്തരത്തിലുള്ള വിഷയങ്ങളിൽ പാർലമെന്റിൽ വ്യക്തമായ വിശദീകരണം നൽകേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. എന്നാൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ മൗനം പാലിക്കുകയും, ചർച്ചകൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന നടപടിയാണ്.
ജനാധിപത്യത്തിൽ അധികാരത്തിലുള്ളവർക്ക് ഏറ്റവും വലിയ ഉത്തരവാദിത്തം ജനങ്ങളോട് സത്യം പറയുന്നതാണ്. പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങൾ രാഷ്ട്രീയമായി അസൗകര്യകരമായിരിക്കാം; പക്ഷേ അവ ഒഴിവാക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പാർലമെന്റിൽ മറുപടി പറയാതെ മാറിനിൽക്കുന്ന സമീപനം ശക്തമായ നേതൃത്വത്തിന്റെ ലക്ഷണമല്ല, മറിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് പിൻമാറുന്ന ഭയത്തിന്റെ രാഷ്ട്രീയമാണത്.

ബജറ്റ് സമ്മേളനത്തിലെ ഈ സംഭവവികാസങ്ങൾ ഒരു വലിയ സന്ദേശമാണ് നൽകുന്നത്. രാജ്യത്തെ നയിക്കുന്നവർ വിമർശനങ്ങളെ നേരിടാനും സത്യങ്ങൾ തുറന്നുപറയാനും തയ്യാറാകണം. ഇല്ലെങ്കിൽ പാർലമെന്റ് ജനങ്ങളുടെ ശബ്ദം ഉയരുന്ന വേദിയാകാതെ, ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഇടമായി മാറും. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മുങ്ങിയ പ്രധാനമന്ത്രിയെ കോൺഗ്രസ് എംപിമാരിൽ നിന്ന് രക്ഷിക്കാൻ സഭയിൽ വരാതെ നോക്കിയത് താൻ ആണെന്ന സ്പീക്കറുടെ വാദം ജനാധിപത്യ ഇന്ത്യ ഞെട്ടലോടെയാണ് കേട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+