കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമാലിയ തന്നെ, പരാമര്‍ശത്തിലുറച്ച് മോദി

  • By Pratheeksha
Google Oneindia Malayalam News

ഒട്ടേറെ വിവാദത്തിനിടയാക്കിയ സൊമാലിയ പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളേയ്ക്ക വേണ്ടി എന്‍ ഡി എ യ്‌ക്കൊപ്പം എന്ന തലക്കെട്ടില്‍ ജന്മഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് മോദി തന്റെ പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ചത്. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ങ്ങളിലെ ശിശുമരണ നിരക്ക് സൊമാലിയയേക്കാള്‍ പരിതാപകരമെന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്.

''നിരക്ക് ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ്.കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്.കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളിലെ ശിശുമരണ നിരക്ക് സോമാലിയയേക്കാള്‍ പരിതാപകരമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പേരാവൂരില്‍ ആദിവാസി ബാലന്‍ മാല്യന്യകൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കേരളത്തിന് അപമാനകരമാണ്. അത് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുകയാണിന്ന്'' മോദി പറഞ്ഞു

പ്രധാനമന്ത്രിയുടെ പരാമര്‍ശം ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. പ്രധാനമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും ഇടതു വലത് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്ക്കാണ് മോദി കേരളത്തെ സോമാലിയയോട് താരതമ്യപ്പെടുത്തി സംസാരിച്ചത്.

സോമാലിയ തന്നെ

സോമാലിയ തന്നെ

ആരെന്തു പറഞ്ഞാലും തന്റെ പരാമര്‍ശത്തിലുറച്ച് നില്‍ക്കുകയാണ് മോദി .രാഷ്ട്രീയ നേതാക്കള്‍ എന്തു വ്യാഖ്യാനിച്ചാലും തന്റെ നിലപാടുകള്‍ മാറ്റാന്‍ മോദി തയ്യാറാവുന്നില്ല

ആദിവാസിമേഖലയുടെ അവസ്ഥ

ആദിവാസിമേഖലയുടെ അവസ്ഥ

കേരളത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കിടയിലെ ശിശുമരണനിരക്ക് സൊമാലിയയേക്കാള്‍ പരിതാപകരം തന്നെ

സി പി എം ശക്തികേന്ദ്രം

സി പി എം ശക്തികേന്ദ്രം

കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രമായ പേരാവൂരിലാണ് ആദിമവാസി ബാലന്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആഹാരം കഴിച്ചത് വാര്‍ത്തയായത്. ഇത് ലോകം മുഴുവന്‍ കണ്ടതാണെന്നു മോദിപറയുന്നു

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

കേരളത്തില്‍ തൊഴിലില്ലായ്മ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.ദേശീയ നിരക്കിന്റെ മൂന്നിരട്ടിയാണിവിടെ

രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്

രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്

മോദിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ യു ഡി എഫ് എല്‍ ഡി എഫ് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.മോദി പരാമര്‍ശത്തിലുറച്ചു നില്‍ക്കുന്ന സ്ഥിതിയക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഇനി എന്തു നിലപാടാണെടുക്കുകയെന്ന് കണ്ടറിയേണ്ടി വരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുളളവര്‍ മോദിയുടെ പരാമര്‍ശമത്തിനെതിരെ രംഗത്തെത്തിയിരുന്നു

English summary
prime minister narendramodi repeats his somalia remark.it is published in janmabhoomi malayalam news paper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X