കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വീണ്ടും ചരിത്രം പിഴച്ചോ...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും ചരിത്രം പിഴച്ചോ... അതോ അദ്ദേഹം മനപ്പൂര്‍വ്വം പിഴവ് വരുത്തിയതാണോ... സോഷ്യല്‍ മീഡിയകളിലും ദളിത് ചര്‍ച്ചാവേദികളിലും ഇപ്പോള്‍ ഉയരുന്നത് ഇത്തരം ഒരു സംശയമാണ്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന അയ്യന്‍കാളി അനുസ്മരണമാണ് ഇത്തരമൊരു സംശയത്തിനും വിവാദത്തിനും വഴിവച്ചത്. കേരള ചരിത്രത്തിലെ മറക്കാനാകാത്ത ഏടായ കായല്‍ സമ്മേളനം സംബന്ധിച്ച മോദിയുടെ പരാമര്‍ശമാണ് വിവാദമായത്.

Narendra Modi

കായല്‍ സമ്മേളനത്ത് നേതൃത്വം നല്‍കിയത് മഹാത്മ അയ്യന്‍കാളിയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം മോദി പ്രസംഗിച്ചത്. എന്നാല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയ പണ്ഡിറ്റ് കറുപ്പന്റെ കാര്യം മോദി പരാമര്‍ശിക്കുക പോലും ചെയ്തില്ല.

കേരളത്തില്‍ ബിജെപിയുടെ അടിത്തറ വിപുലീകരിക്കാന്‍ ദളിത് സമൂഹത്തെ കൂടെ കൂട്ടാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് മോദി ദില്ലിയില്‍ അയ്യന്‍കാളി അനുസ്മരണത്തില്‍ പങ്കെടുത്തതെന്നാണ് പറയപ്പെടുന്നത്.

ധീവര സഭയാണ് പ്രധാനമായും മോദിയുടെ തെറ്റായ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്. മോദിയെ കെപിഎംഎസ്സുകാര്‍ തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ദളിത് പ്രവര്‍ത്തകര്‍ ഇത് മനപ്പൂര്‍വ്വമുളള ഒരു നടപടിയായാണ് വിലയിരുത്തുന്നത്. പുലയര്‍ മഹാസഭ കേരളത്തില്‍വച്ച് നടത്തിയ കായല്‍ സമ്മേളനത്തിന്റെ 100-ാം വാര്‍ഷികം നരേന്ദ്ര മോദിയായിരുന്നു ഉദഘാടനം ചെയ്തത്. അതുകൊണ്ട് തന്നെ കായല്‍ സമ്മേളനത്തിന്റെ ചരിത്രം മോദിക്ക് അറിയാതെ പോകില്ലെന്നാണ് ഇവര്‍ പറയുന്നത്.

English summary
Modi's remark on Kayal Sammelanam under fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X