Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിനും യുഡിഎഫിനും മോദിയുടെ വിമര്‍ശനം.... ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം

Recommended Video

cmsvideo
    LDFനും UDFനും മോദിയുടെ വിമര്‍ശനം | Oneindia Malayalam

    കൊല്ലം: എന്‍ഡിഎ പൊതുയോഗത്തില്‍ ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ ഇരുമുന്നണികളും ചേര്‍ന്ന് വര്‍ഗ്ഗീയതയുടെയും അഴിമതിയുടെയും തടവറയിലാക്കിയെന്ന് മോദി പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്നും, ഇത് ചരിത്രം രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചിട്ടുണ്ട് അദ്ദേഹം. കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ് ഉള്ളത്. പാര്‍ലമെന്റില്‍ ഒന്ന് പറയുകയും പത്തനംതിട്ടയില്‍ മറ്റൊന്ന് പറയുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്. കേരളത്തിലെ സംസ്‌കാരത്തിനൊപ്പം നിന്നിട്ടുള്ള പാര്‍ട്ടി ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു.

    1

    അതേസമയം കേരളത്തില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയെയും പ്രവര്‍ത്തകരെയും പരിഹസിക്കുന്നുണ്ട്. എന്നാല്‍ ആ പാര്‍ട്ടികളോട് പറയാനുള്ളത് ത്രിപുരയില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കാനാണ്. അവിടെ നാല് വര്‍ഷം മുമ്പ് സീറ്റ് പോലുമില്ലാത്ത പാര്‍ട്ടി ഇന്ന് അധികാരത്തില്‍ ഇരിക്കുകയാണ്. കേരളത്തിലും ഇതേ പോലെ അധികാരത്തില്‍ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം മുന്നാക്ക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത മുസ്ലീം ലീഗിനെയും മോദി വിമര്‍ശിച്ചു. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് യുഡിഎഫും എല്‍ഡിഎഫ്. അഴിമതിയുടെയും ജാതീയതയുടെയും കാര്യത്തില്‍ ഇവര്‍ ഒരേപോലെയാണ്. രാഷ്ട്രീയ അക്രമങ്ങളുടെ കാര്യത്തില്‍ ഒന്നാണെന്നും മോദി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+