മോദിയുടെ തൃപ്പൂണിത്തുറയിലെ പ്രസംഗം തത്സമയം 1000 വേദികളില്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ച വീണ്ടും കേരളത്തിലെത്തുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് മോദിയെത്തുന്നത്. മണ്ഡലത്തില്‍ അദ്ദേഹം നടത്തുന്ന പ്രസംഗ തത്സമയം സംസ്ഥാനത്തെ 1000 വേദികളില്‍ പ്രദര്‍ശിപ്പിക്കും. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രസംഗത്തിന്റെ തത്സമയ പ്രദര്‍ശനം ഒരുക്കുന്നത്. ഇതിനായി പ്രത്യേക എല്‍ ഇ ഡി സ്‌ക്രീനുകള്‍ ഉള്‍പ്പെടെയുളളവ സജ്ജീകരിച്ചുകഴിഞ്ഞു.
പ്രസംഗം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളിലുമെത്തിക്കുന്നതിനായാണ് തത്സമയ പ്രദര്‍ശനം നടത്തുന്നതെന്നതാണ് പാര്‍ട്ടി കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചത്. മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ തുറവൂര്‍ വിശ്വഭംരന്റെ പ്രചരണാര്‍ത്ഥമാണ് പ്രധാനമന്ത്രിയെത്തുന്നത്. റാലിയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ബുധനാഴ്ച്ച വൈകിട്ട് 7.30 ഓടെ തൃപ്പൂണിത്തുറയിലെത്തും.

പ്രചരണത്തിന്റെ ഭാഗമായി ആയിരം കേന്ദ്രങ്ങളില്‍ എന്‍ ഡി എ പൊതുയോഗങ്ങളും സംഘടിപ്പിക്കും. മോദിയുടെ പ്രസംഗത്തിനു മുമ്പായിരിക്കും യോഗങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മോദി പങ്കെടുക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും റാലിയാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്.












Click it and Unblock the Notifications