വിഎസിനെ പ്രശംസിച്ച് മോദി, വിഎസിനോട് ഫോണില്‍ സംസാരിച്ചത് ട്വിറ്ററില്‍ കുറച്ച് മോദി
ദില്ലി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച വിഎസിനെ പ്രശംസിച്ച് മോദി. വിഎസിനെ നേരിട്ട് ഫോണില്‍ വിളിച്ചാണ് മോദി അഭിനന്ദനങ്ങള്‍ അറിയിച്ചത്. ആശംസകള്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
' വിഎസ്സുമായി സംസാരിച്ചു, അദ്ദേഹത്തിന്റെ വിജയത്തില്‍ ആശംസകള്‍ നേരുന്നു. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തിയ പ്രകടനം പ്രശംസനീയമാണ് ' എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.

മലമ്പുഴയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിഎസ് ജയിച്ചത്. 27142 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 46157 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി എസ് ജോയ്ക്ക് 35333 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
Spoke to V S Achuthanandan ji & wished him on his victory & his Party’s impressive performance in the elections.
— Narendra Modi (@narendramodi) May 19, 2016












Click it and Unblock the Notifications