അമ്മയുടെ പിറന്നാളാഘോഷിക്കാന്‍ മോഡി കേരളത്തില്‍
തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി കേരളത്തിലേക്ക്. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സപ്തംബര്‍ 25ന് മോഡി കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന മോഡിയുടെ വരവിന് പിന്നില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ഒരുക്കി നിര്‍ത്തുക എന്ന ലക്ഷ്യവുമുണ്ട്.
രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോഡി വൈകുന്നേരം മസ്‌ക്കറ്റ് റോഡില്‍ നടക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും. ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരുക്കുന്നതും നീക്കങ്ങളുമാകും ഈ യോഗത്തിലെ ചര്‍ച്ചാ വിഷയം. മസ്‌കറ്റ് ഹോട്ടലിലാണ് മോഡിക്കുള്ള വിശ്രമം ഒരുക്കിയിരിക്കുന്നത്.

26ന് രാവിലെ പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോഡി കവടിയാര്‍ കൊട്ടാരത്തില്‍ മാര്‍ത്താണ്ഡവര്‍മയെയും സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്നാണ് അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. വിമാന മാര്‍ഗം ആശ്രമമൈതാനത്തിലെത്തുന്ന മോഡി അവിടെനിന്ന് റോഡ് മാര്‍ഗമാണ് വള്ളിക്കാവിലെ മഠത്തിലേക്ക് പോകുന്നത്. ഉച്ചയോടെ മോഡി മടങ്ങും. മോഡിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് അതീവ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications