Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിനേഷൻ കുറവുള്ള ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

ദില്ലി: വാക്‌സിനേഷൻ കുറവുള്ള ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. നവംബർ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാവും അവലോകനം നടത്തുക. ജി 20 ഉച്ചകോടിയിലുംസി ഓ പി 26 ലും പങ്കെടുത്ത ശേഷം അദ്ദേഹം ഉടന്‍ തന്നെ രാജ്യത്തേക്ക് മടങ്ങും. അതിന് ശേഷമുള്ള പ്രധാന പരിപാടികള്‍ ഒന്നായിട്ടാണ് ഈ അവലോകന യോഗം നടത്തുന്നത്. ആദ്യ ഡോസിന്റെ 50 ശതമാനത്തിൽ താഴെ കവറേജും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ കവറേജും കുറഞ്ഞ ജില്ലകളെ യോഗത്തിൽ ഉൾപ്പെടുത്തും.

ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40-ലധികം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

 modi-

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 68 ,04 ,806 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 106 .14 കോടി (1,06 ,14 ,40 ,335 ) പിന്നിട്ടു.1,06 ,01 ,975 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 ,667 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,36,55 ,842 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.20 % ആണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 126-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 12 ,830 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,59 ,272 പേരാണ് . നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.46 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 ,35 ,142 പരിശോധനകൾ നടത്തി. ആകെ 60.83 കോടിയിലേറെ (60,83 ,19 ,915 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.18 ശതമാനമാണ് - 37 ദിവസമായി 2% ത്തിൽ താഴെയാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.13 ശതമാനമാണ്. കഴിഞ്ഞ 27 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 6 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+