Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ നടുക്കി ദുരന്തം: അപകട സ്ഥലം പ്രധാന മന്ത്രി സന്ദര്‍ശിക്കും

കൊല്ലം; പറവൂരില്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടില്‍ 90 പേര്‍ മരിക്കാനിടയായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതേ സമയം അപകട സ്ഥലം സന്ദര്‍ശിക്കാന്‍ കേരളത്തിലുള്ള കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ സഹായമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തില്‍ അഗാധമായി ദു:ഖം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെടിക്കെട്ട് ദുരന്തം

വെടിക്കെട്ട് ദുരന്തം

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെടിക്കെട്ട്ടദുരന്തമാണ് കൊല്ലം പറവൂരില്‍ ഉണ്ടായത്. പുറ്റിംഗല്‍ ക്ഷേത്രോത്സവത്തിനിടെയാണ് അപകടം.

മരണം

മരണം

വെടിക്കെട്ടപകടത്തില്‍ 90 പേര്‍ ആണ് മരിച്ചത്. 350 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അപകടം നടന്നത്

അപകടം നടന്നത്

പുലര്‍ച്ചെ 3.30 തോടുകൂടിയാണ് കമ്പുപ്പുരയ്ക്ക് തീപ്പിടിച്ചത്. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയെത്തും

പ്രധാനമന്ത്രിയെത്തും

അപകടസ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫോണില്‍ സംസാരിച്ചു

ഫോണില്‍ സംസാരിച്ചു

അപകടത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടിയുമായി പ്രധാന മന്ത്രി ഫോണില്‍ സംസാരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ട്വിറ്റര്‍ പോസ്റ്റ്

അപകട സ്ഥലം സന്ദര്‍ശിക്കുന്നുവെനന്ന കാര്യം തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ യാണ് പ്രധാനമന്ത്രി അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+