കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികൾക്ക് കേരള പിറവി ആശംസകളുമായി മോദി; ആശംസകൾ മലയാളത്തിൽ...

Google Oneindia Malayalam News

കേരളപ്പിറവി ദിനത്തിനത്തിൽ കേരള ജനതയ്ക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെയെന്ന് അദ്ദേഹം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് യൂണിയനെതിരെ വിടി ബൽറാം!ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് യൂണിയനെതിരെ വിടി ബൽറാം!

ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോദി ആശംസകള്‍ നേര്‍ന്നു. കേരളത്തിനു പുറമേ കര്‍ണാടകയിലെ ജനങ്ങള്‍ക്കും പ്രാദേശിക ഭാഷക്ക് പുറമേ ഇംഗ്ലീഷിലും ആശംസ നേര്‍ന്നിട്ടുണ്ട്. മറ്റിടങ്ങളില്‍ അതാതിടങ്ങളിലെ പ്രാദേശിക ഭാഷയിലാണ് ആശംസ.

Narendra Modi

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനപ്രകാരം 1956 നംവബര്‍ 1 ന് മലയാളം പ്രധാനഭാഷയായ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളെ ഒത്തുചേര്‍ത്ത് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപീകരിച്ചിട്ട് ഇന്നേക്ക് അറുപതി മൂന്ന് വയസായി. തലസ്ഥാന നഗരയിലും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന സര്‍ക്കാറിന്‍റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ക്ക് പുറമെ നാടെങ്ങും കേരളപ്പിറവി കൊണ്ടാടും.

സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു.

English summary
Modi wishes Keralites for Keralapiravi in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X