കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെത്തിയ മോദിക്ക് പരിഭാഷകനായത് മലയാളി! മധുസൂദനനെ പരിചയപ്പെടുത്തി കളക്ടർ ബ്രോ...

2007 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി മധുസൂദനൻ നിലവിൽ ചൈനയിലെ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയാണ്.

Google Oneindia Malayalam News

തിരുവനന്തപുരം: മോദി- ഷീ ജീൻപിങ് കുടിക്കാഴ്ചയിൽ മോദിയുടെ പരിഭാഷകനായി എത്തിയത് ഒരു മലയാളി. പാലക്കാട് രാമശ്ശേരി സ്വദേശിയും ചൈനയിലെ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയുമായ മധുസൂദനനാണ് മോദിയുടെ ചൈനീസ് സന്ദർശനത്തിൽ പരിഭാഷകനായത്.

മാൻഡറിൻ ഭാഷ അതിസുന്ദരമായി കൈകാര്യം ചെയ്യുന്ന മധുസൂദനൻ നേരത്തെയും പ്രധാനമന്ത്രിക്ക് വേണ്ടി പരിഭാഷകനായിട്ടുണ്ട്. എന്നാൽ കലക്ടർ ബ്രോ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോദിയുടെ പരിഭാഷകൻ ഒരു മലയാളിയാണെന്ന കാര്യം പലരുമറിഞ്ഞത്. ഇതോടെ കലക്ടർ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റും മധുസൂദനനും സോഷ്യൽ മീഡിയയിൽ വൈറലായി.

 ഐഎഫ്എസ് ഉദ്യോഗസ്ഥൻ...

ഐഎഫ്എസ് ഉദ്യോഗസ്ഥൻ...

2007 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി മധുസൂദനൻ നിലവിൽ ചൈനയിലെ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയാണ്. മോദിയുടെ മിക്ക ചൈനീസ് സന്ദർശനത്തിലും മധുസൂദനൻ തന്നെയാണ് പരിഭാഷകന്റെ ചുമതല വഹിച്ചിരുന്നത്. ഇത്തവണയും അതുതന്നെ ആവർത്തിച്ചു. ചൈനീസ് ഭാഷയായ മാൻഡറിൻ അതിസുന്ദരമായി സംസാരിക്കുന്നതാണ് മധുസൂദനനെ പരിഭാഷകനാക്കാൻ കാരണം. മാൻഡറിൻ ഭാഷ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കർത്തവ്യം.

മധുസൂദനൻ മാത്രം...

മധുസൂദനൻ മാത്രം...

മോദി-ഷീ ജീൻപിങ് കൂടിക്കാഴ്ചയിൽ ഇരുപക്ഷത്ത് നിന്നും ആറ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തിരുന്നത്. എന്നാൽ മോദിയും ഷീ ജീൻപിങും മാത്രം നേരിട്ടു നടത്തുന്ന ചർച്ചയിൽ നേതാക്കളെ കൂടാതെ ഇരുപക്ഷത്തെയും പരിഭാഷകർ മാത്രമേ പങ്കെടുത്തിരുന്നുള്ളു. ഈ സന്ദർഭത്തിൽ ഇന്ത്യൻ സംഘത്തിൽ നിന്ന് മധുസൂദനനാണ് മോദിക്കൊപ്പം ചൈനീസ് പ്രഡിഡന്റുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

കലക്ടർ ബ്രോ...

കലക്ടർ ബ്രോ...

എന്നാൽ മോദിക്കൊപ്പം ഉണ്ടായിരുന്നത് ഒരു മലയാളിയാണെന്ന കാര്യം കലക്ടർ ബ്രോ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പലരുമറിഞ്ഞത്. മോദി-ഷീ ജീൻപിങ് ചർച്ചകളിൽ പരിഭാഷ നടത്തിയ ഈ മലയാളിയെ ശരിക്കും പരിചയപ്പെടുത്താതിന് മാധ്യമങ്ങളെയും അദ്ദേഹം ഹാസ്യരൂപത്തിൽ വിമർശിച്ചിരുന്നു. നമ്മുടെ കലക്ടർ ബ്രോയുടെ ബാച്ച്മേറ്റായിരുന്നു ഈ പാലക്കാട്ടുകാരൻ എന്ന കാര്യവും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ഒപ്പം മാൻഡറിൻ കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ അതിവൈദഗ്ദ്യവും എടുത്തുപറയുന്നു.

 കുടുംബം...

കുടുംബം...

എന്തായാലും കലക്ടർ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മധുസൂദനനും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മാൻഡറിൻ അതിസുന്ദരമായി സംസാരിക്കുന്ന മധുസൂദനനെന ഭാഷ പഠിക്കാനായി സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് അയച്ചിരുന്നു. ഇതിനെല്ലാം പുറമേ പ്രൊബേഷൻ കാലയളവിൽ ഒരു വിദേശഭാഷയിൽ ഉന്നതപഠനം നേടണമെന്നും ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ഇക്കാലയളവിൽ മാൻഡറിൻ ഭാഷയാണ് മധുസൂദനൻ തിരഞ്ഞെടുത്തത്. കാസർകോട് സ്വദേശിയായ ഡോക്ടർ അന്ന പൂർണ്ണയാണ് മധുസൂദനന്റെ ഭാര്യ.

ശശി തരൂരിനെ മറികടന്ന് രാഹുൽ ഗാന്ധി ഒന്നാമത്! പക്ഷേ, ഇന്ത്യയിൽ നരേന്ദ്ര മോദി തന്നെ... ശശി തരൂരിനെ മറികടന്ന് രാഹുൽ ഗാന്ധി ഒന്നാമത്! പക്ഷേ, ഇന്ത്യയിൽ നരേന്ദ്ര മോദി തന്നെ...

ആശുപത്രിയോ അതോ എലി വളർത്തൽ കേന്ദ്രമോ? കോമയിൽ കിടന്നിരുന്ന രോഗിയുടെ കണ്ണ് എലികൾ കടിച്ചെടുത്തു!ആശുപത്രിയോ അതോ എലി വളർത്തൽ കേന്ദ്രമോ? കോമയിൽ കിടന്നിരുന്ന രോഗിയുടെ കണ്ണ് എലികൾ കടിച്ചെടുത്തു!

English summary
modi- xi jinping meeting; a malayali ifs officer was the translator for pm modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X