കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ശാക്തീകരണത്തിന്റെ വിജയവുമായി ഉൽസവാന്തരീക്ഷത്തിൽ വയനാട് ചുരം റോഡിന്റെ മുഖം മിനുക്കി

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: വയനാട്പക്രംതളം ചുരം റോഡിന്റെ മുഖം മിനുക്കൽ പ്രവൃത്തി ഉത്സവാന്തരീക്ഷത്തിൽ നടന്നു. കാവിലുമ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന്ന് സ്ത്രികൾ ഉൾെപ്പടെയുള്ളവർ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങിയേതാടെ മണിക്കൂറുകൾക്കകം ആറ് കി.മീറ്റർ ചുരം റോഡിന്റെ മുഖച്ചായ ആകെ മാറ്റി. ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇവർക്കൊപ്പം അണി ചേർന്നു.

ദക്ഷിണാഫ്രിക്കന്‍ ദൗത്യം: ടീം ഇന്ത്യ നേടുമോ? വെല്ലുവിളികള്‍... കോലിക്കു പറയാനുള്ളത്
പൂതമ്പാറ മുതൽ പക്രംതളം വരെയുള്ള കുറ്റ്യാടി ചുരം റോഡിന്നിരു വശങ്ങളിലും ഇട തൂർന്ന് വളർന്ന് കാടുകൾ വെട്ടിത്തെളിക്കുകയും, വാഹനങ്ങളിലും മറ്റും കൊണ്ടു വന്ന് റോഡിൽ ് പലേടങ്ങളിലുമായി തള്ളിയ മാലിന്യങ്ങൾ നിക്കം ചെയ്യുകയുമുണ്ടായി.പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, അങ്കണ വാടി പ്രവർത്തകർ,, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ അതി രാവിലെ മുതൽ തന്നെ കിട്ടിയ വാഹനങ്ങളിൽ പക്രംതളം ചുരത്തിലേക്ക് ഒഴുകിയെത്തി. പഞ്ചായത്തിലെ 16 വാർഡുകളിലെയും അംഗങ്ങളുടെ നേതൃത്വത്തിൽ നേരത്തെ നിശ്ചയിക്കപ്പെട്ട സ്ഥലത്തു വെച്ച് കാടു വെട്ടൽ പ്രവൃത്തി തുടങ്ങുകയായിരുന്നു. തൊട്ടുള്ള വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പക്രംതളത്ത് എത്തിയവരും ഈ ജനകീയ പ്രവൃത്തിയിൽ പങ്കാളികളായി. ഉച്ചയോടെ തന്നെ മുഖച്ചായ മാറ്റി സൗന്ദര്യവത്ക്കരണ പ്രവൃത്തി പൂർത്തിയായി. ജനകീയ കൂട്ടായ്മയിലുള്ള പ്രവൃത്തിക്കിടയിൽ റോഡിൽ പലപ്പോഴായി ഗതാഗത തടസ്സവുമുണ്ടായി.

churam2


ചുരം സൗന്ദര്യവത്ക്കരണ പ്രവൃത്തി കളക്ടർ യു.വി. ജോസ് പക്രംതളത്ത് ഉദ്ഘാടനം ചെയ്തു. കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷയായി. ഇ.കെ. വിജയൻ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ജി. ജോർജ്, പി. സുരേന്ദ്രൻ, റോബിൻ ജോസഫ്, തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാൻസിസ്, അംഗങ്ങളായ വി.സി. സലീം, പി. കേശവൻ, സുനിത ദിലീപ്, ഉഷ എന്നിവർ പങ്കെടുത്തു.

English summary
Modification of Wayanad pass road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X