Get Updates
Get notified of breaking news, exclusive insights, and must-see stories!

''മോദിയുടെ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു''; പ്രകീർത്തിച്ച് നടി ശോഭന

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകീർത്തിച്ച് നടി ശോഭന. ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ നേതൃത്വത്തെ നോക്കിക്കാണുന്നതെന്നും വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നും അവർ പറഞ്ഞു. ബി ജെ പി നടത്തുന്ന സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'വരും തലമുറയിലെ സ്ത്രീകൾക്ക് മുന്നേറാൻ കഴിയുന്ന വനിതാ സംവരണ ബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാസാക്കിയിരിക്കുകയാണ്. അങ്ങേയറ്റം അഭിമാനത്തോടെ ഇതിനെ ഓരോ സ്ത്രീകളും നോക്കിക്കാണുമെന്ന് ആത്മാർത്ഥമായി ഞാൻ കരുതുന്നു. വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഇന്നും വളരെ കുറവാണ്. നമ്മൾ ഒരു കൽപന ചൗളയേയും ഒരു കിരൺ ബേദിയേയും ഒരു ശകുന്തള ദേവിയേയും കുറിച്ചാണ് കേട്ടത്. എന്നാൽ വനിത സംവരണം നടപ്പായതോടെ നവഭാരതം കൂടുതൽ ശക്തമാകും', ശോഭന പറഞ്ഞു.

mm-1

സ്ത്രീകളെ ദേവതമാരായി ആരാധിച്ച് പോകുന്ന സംസ്കാരമാണ് ഇന്ത്യയിലുള്ളത്. എന്നാൽ പല മേഖലകളിലും അവർ അടിച്ചമർത്തപ്പെട്ടവരായി കരുതപ്പെടുന്നു. കഴിവും നിശ്ചയദാർഢ്യവുമുള്ള യുവതികൾക്ക് വിശാലമായ ആകാശത്തേക്ക് ആദ്യത്തെ ചുവടുവെപ്പാവട്ടെ വനിതാ സംവരണ ബിൽ എന്ന് ആശംസിക്കുന്നു. ചരിത്രത്തിൽ സ്ത്രീകളും പുരുഷൻമാരുമായ നിരവധി നേതാക്കൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വളരെ ശക്തനായൊരു നേതാവാണ് നമ്മുക്ക് ഇപ്പോൾ ഉള്ളത്. നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നത്‌', ശോഭന പറഞ്ഞു.

പരിപാടിയിൽ ശോഭനയ്ക്കൊപ്പം നിരവധി പ്രമുഖ വനിതകളാണ് പങ്കെടുത്തത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവരും പെൻഷൻ പ്രശ്നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തിയിരുന്നു. അതേസമയം സ്ത്രീശക്തിയെ കുറിച്ച് സംസാരിച്ചാണ് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. അതേസമയം സ്ത്രീകളുടെ ശക്തിയാണ് ഈ നാടിനെ വികസിത രാഷ്ട്രമാക്കുന്നതില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഏറ്റവും വലിയ ഉറപ്പ്. എന്നാൽ ഇടതുവലത് സർക്കാരുകൾ സ്ത്രീശക്തിയെ ദുർബലമായിട്ടാണ് കണക്കാക്കിയതെന്നും ബി ജെ പി സർക്കാരാണ് വനിതാ സംവരണം നടപ്പാക്കിയതെന്നും മോദി പറഞ്ഞു. കോൺഗ്രസും ഇടതുപക്ഷവും ഭരിച്ചിരുന്ന കാലങ്ങളിൽ ഒരിക്കലും മുസ്ലീം വനിതകളുടെ മുത്തലാഖ് നിർത്തലാക്കിയില്ല. നരേന്ദ്ര മോദി സർക്കാർ മുസ്ലീം സഹോദരിമാർക്ക് മോചനം നേടികൊടുത്തു. മോദിയുടെ ഉറപ്പ് നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+