കേരളത്തിനായി മോദിയുടെ മിഷൻ 2026, ഉന്നം 10 സീറ്റുകൾ, രാഹുൽ മാങ്കൂട്ടത്തിലിനെ വീഴ്ത്താൻ കെ സുരേന്ദ്രൻ
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കാന്‍ സാധിച്ചത് ഉള്‍പ്പെടെയുളള നേട്ടങ്ങള്‍ ബിജെപിക്ക് കേരളത്തില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരും നേടിയ വിജയങ്ങളാണ് കേരളത്തില്‍ ഇതുവരെ ബിജെപിക്ക് എടുത്ത് പറയാവുന്ന നേട്ടങ്ങള്‍.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മിഷന് 2026മായാണ് കേരളം പിടിക്കാന്‍ ബിജെപി കച്ചകെട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കിയ ഏതാനും മണ്ഡലങ്ങള്‍ മാത്രം തിരഞ്ഞെടുത്താണ് ബിജെപി പ്രവര്‍ത്തനം കേന്ദ്രീകരിക്കുക. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മിഷൻ 2026 പ്രഖ്യാപിച്ചേക്കും.
കോര്പറേഷന് പിടിച്ച തിരുവനന്തപുരം ജില്ലയാണ് ബിജെപിയുടെ പ്രധാന ഫോക്കസ്. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം കൂടാതെ തൃശൂര്‍, പാലക്കാട് അടക്കം 10 എ ക്ലാസ് മണ്ഡലങ്ങളില്‍ ആണ് പാര്‍ട്ടി വിജയം ലക്ഷ്യമിടുന്നത്. നേമത്ത് താന്‍ തന്നെ ഇറങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് പ്രഖ്യാപിച്ച് കഴിഞ്ഞു.

നിലവില്‍ കൗണ്‍സിലറായ മുന്‍ ഡിജിപി ആര് ശ്രീലേഖ ആയിരിക്കും വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. നിലവില്‍ വട്ടിയൂര്‍ക്കാവിനെ പ്രതിനിധീകരിക്കുന്ന സിപിഎമ്മിന്റെ വികെ പ്രശാന്തുമായി ശ്രീലേഖ ഇതിനകം തന്നെ പോര് തുടങ്ങിക്കഴിഞ്ഞ മട്ടാണ്. കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും ആയിരിക്കും ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങുന്നത്.
ബിജെപി വലിയ തോതില്‍ സ്വാധീനം ഉറപ്പിച്ചിരിക്കുന്ന പാലക്കാടും ഇത്തവണ വലിയ പ്രതീക്ഷകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മെട്രോമാന് ഇ ശ്രീധരനെ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ഷാഫി പറമ്പിലിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. ഷാഫി ലോക്സഭയിലേക്ക് പോയപ്പോള്‍ പകരം രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി.
എന്നാല്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന മാങ്കൂട്ടത്തിലിന്റെ സ്റ്റാര്‍ ഇമേജിന് വലിയ ഇളക്കം തട്ടിയത് ബിജെപിക്ക് പ്രതീക്ഷയേകുന്നുണ്ട്. അത് കൊണ്ട് തന്നെ ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് പാലക്കാട് പിടിക്കാന്‍ ബിജെപി ഇറക്കാനുളള സാധ്യത. ആലപ്പുഴയില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ ശോഭാ സുരേന്ദ്രനെ ആയിരിക്കും ബിജെപി കായംകുളത്ത് ഇറക്കുക.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
'നുണേശനാണോ നുണറായിയാണോ കൂടുതൽ .യോജിക്കുന്നതെന്ന് നോക്കാം';വിഡി സതീശൻ -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന് പറയുന്ന മുഖ്യമന്ത്രി;വിമർശിച്ച് കെസി വേണുഗോപാൽ -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും












Click it and Unblock the Notifications