നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടമിറക്കി മോദി! പറയാതെ ആരും വിദേശത്തേക്ക് പോകരുത്!
ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടി നേതാക്കള്‍ഡക്കും എംഎല്‍െമാര്‍ക്കും നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്നതോടെയാണ് പുതിയ പെരുമാറ്റച്ചട്ടം ഇറക്കിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും വിദേശ യാത്രകള്‍ പോകേണ്ടതില്ലെന്നും ബന്ധുക്കളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിരവിധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുതിയ സര്‍ക്കുലര്‍ ഉടന്‍ തന്നെ ബിജെപി നേതാക്കള്‍ക്ക് കൈമാറും. നേതാക്കള്‍ ലളിത ജീവിതം നയിക്കണമെന്നും കഴിവിന് അനുസരിച്ച് മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
മാധ്യമങ്ങളില്‍ നിന്ന് കഴിയുന്നത്രയും അകലം പാലിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ആശ്രിതരെ സ്ഥാനാര്‍ത്ഥി ആക്കുന്നുണ്ടെങ്കില്‍ തന്നെ അമിത് ഷായുടെ അനുമതി നേടണമെന്നും മോദി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications