മോഫിയയുടെ ആത്മഹത്യ; സിഐക്ക് സ്ഥലം മാറ്റം, സിഐക്ക് ഉന്നത രാഷ്ട്രീയബന്ധം, സസ്പെന്ഷന് വേണമെന്ന് പിതാവ്
കൊച്ചി: ഭര്‍തൃ വീട്ടില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിഐയെ സ്ഥലംമാറ്റി. സിഐ സുധീര്‍കുമാറിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്.
സംഭവത്തില്‍ എറണാകുളം ഡിഐജി അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷമം പൂര്‍ത്തിയാകുന്ന മറക്ക് തുടര്‍ നടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ സ്ഥലം മാത്രം മാറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് യുഡിഎഫ് പറയുന്നത്. സമരം തുടരുമെന്നും യുഡിഎഫ് അറിയിച്ചു. സ്റ്റേഷന് ഉപരോധം തുടര്‍ന്നാല്‍ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു.

സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സര്‍വ്വീസില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സുധീര്‍കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട് അത് കൊണ്ടാണ് സ്ഥലംമാറ്റത്തില്‍ മാത്രം ഒതുങ്ങിയത് മോഫിയയുടെ പിതാവ് പറഞ്ഞു. സിഐയെ സസ്പെന്‍ഡ് ചെയ്യാതെ ഒരു അന്വേഷണത്തിനോടും സഹകരിക്കാനില്ലെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന് പറയുന്നത്. ജനപ്രതിനിധികളും പോലീസും തമ്മില്‍ സ്റ്റേഷനുള്ളിലും സംഘര്‍ഷമുണ്ടായിരുന്നു. പിടിവലിക്കിടെ താഴെ വീണ ജനപ്രതിനിധികളില്‍ അന്‍വര്‍സാദത്തിന്റെ വാച്ചും റോജി എം ജോണിന്റെ ഫോണും നഷ്ടപ്പെട്ടു. നിരവധി പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് പോലീസ് ബസില്‍ കയറ്റുകയായിരുന്നു. എംപിയും എംഎല്‍എമാരും സ്റ്റേഷന് മുന്നില്‍ സമരം തുടരുകയാണ്. സിഐയെ സസ്പെന്‍ഡ് ചെയാതെ പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചാണ് നേതാക്കള്‍ സമരം ചെയ്യുന്നത്.

മോഫിയയുടെ മരണത്തില്‍ ആലുവ വെസ്റ്റ് സി ഐ സുധീര്‍ കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജി നീരവ് കുമാര്‍ ഗുപ്തയെ തടഞ്ഞിരുന്നു. ഇതിനിടെ സുധീര്‍ കുമാറിന്റെ പങ്കിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആലുവ ഡിവൈഎസ്പി ഡിഐജിക്ക് കൈമാറിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐയെ സസ്പെന്റ് ചെയ്തത്. ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പര്‍വീണിന്റെ പരാതി ആലുവ സിഐയായ സുധീര്‍ കുമാര്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

സിഐയെ ചുമതലകളില്‍ നിന്നും മാറ്റി എന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും അത് ശരിയല്ലെന്ന രീതിയിലായിരുന്നു കാര്യങ്ങള്‍. കാരണം ഇന്നും ആലുവ പോലീസ് സ്റ്റേഷനില്‍ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായിരുന്നു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് , കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമരം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് നേതാക്കളുമായി ഡി ഐ ജി നീരവ് കുമാര്‍ ഗുപ്ത ചര്‍ച്ച നടത്തുകയും ചെയ്തു. കേസില്‍ ഉടന്‍ നടപടിയെടുക്കുമെന്നാണ് അറിയിച്ചതെന്നും അതുവരെ സമരം തുടരുമെന്നുമാണ് ചര്‍ച്ചക്ക് ശേശം പുറത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. ഡിഐജി ആലുവ റൂറല്‍ എസ്പി ഓഫീസിലും പോലീസ് സ്റ്റേഷനില്‍ എത്തി കേസിലെ പുരോഗതി വിലയിരുത്തിയിരുന്നു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയ സുധീര്‍കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ആണ് ഡിവൈഎസ്പി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.

കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ പര്വീന് ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ ആലുവ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐയായിരുന്ന യസുധീര്കുമാര് മോഫിയയുടെ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നില്ല. ഇത് മോഫിയയുടെ ആത്മഹത്യ കുറിപ്പിലും പറയുന്നുണ്ട്. പരാതിയിന്മേല് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറയുകയായിരുന്നുവെന്നാണ്
ഇതിനോടുള്ള പൊലീസിന്റെ ആദ്യ പ്രതികരണം.

മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നുവെന്നും വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിക്കാന്‍ ആരംഭിച്ചുവെന്നുമാണ് ആരോപണം. പിന്നീട് മോഫിയ സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. പരാതി നല്‍കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതെന്നാണ് പറയുന്നത്.

നേരത്തെയും ജോലിയില്‍ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സിഐ സുധീര്‍. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ടായിരുന്നു. കേരളത്തെ നടുക്കിയ ഉത്ര വധക്കേസിലും ഇയാള്‍ ആരോപണ വിധേയനായിരുന്നു. അന്ന് അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്നു സുധീര്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ രക്ഷിക്കാനായിരുന്നു ഇയാള്‍ ശ്രമിച്ചതെന്നായിരുന്നു സംഭവത്തില്‍ ഇയാള്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തിയിരുന്നു എന്നാല്‍ നടപടി ഉണ്ടായിരുന്നില്ല.

മോഫിയ പര്‍വീനിന്റെ ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ വന്‍ പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും യുവമോര്‍ച്ചയും സമരം നടത്തി. ഇതിനിടെ, മോഫിയയുടെ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍ ഇതിനിടയൊണ് പൊലീസ് ഇവരെ പിടികൂടിയത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തെറി സീന്‍ മാത്രം എടുത്ത് പ്രചരിപ്പിച്ചവരാണ് തെറ്റ് ചെയ്യുന്നത്: ചുരുളി കണ്ടില്ലെങ്കില്‍ വലിയ നഷ്ടം: സീനത്ത്
Recommended Video

ഭര്‍ത്താവ് സുഹൈലിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അച്ഛന് ഉന്നയിച്ചിരുന്നത്. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്നാണ് പിതാവ് ദില്‍ഷാദ് കെ സലീം പറഞ്ഞു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചുവെന്നും ഇത് മോഫിയയുടെ മാനസിക നില തളര്‍ത്തിയെന്നും സിഐയുള്പ്പെടെ കേസ്് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications