Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഫിയ കേസ്: കോൺഗ്രസ് പ്രവർത്തകരുടെ തീവ്രവാദബന്ധം; പൊലീസ് റിപ്പോർട്ടിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി

കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം നയിച്ച കോൺഗ്രസ് എംഎൽഎമാർ ഉൾപ്പടെയുള്ള പ്രവർത്തകർക്ക് തീവ്രവാദബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിൽ വിവരങ്ങൾ തേടി മുഖ്യമന്ത്രി. ആലുവ ഗസ്റ്റ് ഹൗസിൽ റൂറൽ എസ്.പി. കാർത്തിക്കിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദാംശങ്ങൾ തേടി. കേസ് ഫയലുകൾ പരിശോധിച്ച മുഖ്യമന്ത്രി കേസന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും ഡിവൈഎസ്പിയെയും വിളിച്ചുവരുത്തി വിവരങ്ങൾ തേടുകയും വിശദീകരണം ചോദിച്ചു വാങ്ങുകയും ചെയ്തു.

1

സംഭവം വിവാദമായതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. കോൺഗ്രസ് പ്രതിഷേധങ്ങൾ നയിച്ച പ്രവർത്തകർക്കും എംഎൽഎമാർക്കും തീവ്രവാദബന്ധം ഉണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇതിൽ അന്വേഷണം വേണമെന്നും എന്താണ് സംഭവിച്ചതെന്ന് കാര്യങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അൻവർ സാദത്ത് എംഎൽഎ കത്തു നൽകിയിരുന്നു. മൊഫിയയുടെ ആത്മഹത്യയിൽ സി.ഐയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് റിപ്പോർട്ടിൽ അതിഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നത്.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

2

അതിനിടെ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആലുവ സി.ഐ. സൈജു പോൾ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. കസ്റ്റഡി റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് മേൽനോട്ടം വഹിക്കുന്നതിൽ സി.ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് റൂറൽ എസ്പി ഇതിൽ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ സി.ഐ അവധിയിൽ പ്രവേശിച്ചത് മറ്റു കാരണങ്ങൾ കൊണ്ടല്ലെന്നും ആരോഗ്യ കാരണത്താലാണെന്നുമാണ് അനൗദ്യോഗികമായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

3

മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതിന് പിന്നാലെ ഡിജിപിയും സംഭവത്തിൽ ഇടപെട്ടിരുന്നു. രണ്ടുപേരെ നേരത്തെ കേസിൽ സസ്പെൻഡ് ചെയ്തിരുന്നു. മൊഫിയയുടെ കേസിൽ വിളിച്ചുവരുത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കുടുംബത്തിന് പൂർണ്ണ സഹായവും നൽകുമെന്നും മുഖ്യമന്ത്രിയും മന്ത്രി പി. രാജീവും ഉൾപ്പെടെയുള്ളവർ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

4

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനിയായ മൊഫിയ പർവീൺ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മൊഫിയയുടെയും സുഹൈലിനെയും പ്രശ്നപരിഹാരത്തിനായി ഇരുവരെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ മൊഫിയയോട് സി.ഐ. സുധീർ കയർത്തു സംസാരിച്ചിരുന്നു. ഇതോടെ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആറിൽ വ്യക്തമായിരുന്നു. ഉച്ചയ്ക്ക് 12 ന് വൈകിട്ട് ആറിനും ഇടയ്ക്കുള്ള സമയത്താണ് മൊഫിയ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നത്.

5

മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ ഉൾപ്പെടുത്തിയത്. പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ച് മൊഫിയ ഭര്‍ത്താവിന്‍റെ കരണത്തടിക്കുകയായിരുന്നു. ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി.ഐ സുധീർകുമാറിനെ ആദ്യം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

6

കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായി എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിഐജിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി. മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നതായി റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കിയതായും നേരത്തെ തെളിഞ്ഞിരുന്നു. സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആലുവ സ്റ്റേഷൻ്റെ ചുമതലയുള്ള എസ്.എച്ച്.ഒയുടെ മോശമായ പെരുമാറ്റവും ഇടപെടലും കേരള പൊലീസിന് ഈ കേസിലൂടെ നാണക്കേട് ചാർത്തിക്കൊടുക്കുകയും ചെയ്തു.

Recommended Video

cmsvideo
    ഉത്രാ കേസിലും മോഫിയ കേസിലും വില്ലനായ സിഐ സുധീര്‍ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+