കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് മൊഗ്രാൽ കൊപ്പളം അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം

Google Oneindia Malayalam News

മൊഗ്രാല്‍: റെയില്‍ പാത ഇരട്ടിപ്പിച്ചതോടെ ഒറ്റപ്പെട്ടു പോയ മൊഗ്രാല്‍ കൊപ്പളം പ്രദേശത്തെ മൊഗ്രാലുമായി ബന്ധിപ്പിക്കുന്ന മൊഗ്രാല്‍ കൊപ്പളം അണ്ടര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് മൊഗ്രാല്‍ ദേശീയ വേദി യോഗം ആവശ്യപ്പെട്ടു.

തലശ്ശേരിയിൽ ആശുപത്രി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചു എന്നാരോപിച്ച് 12 വയസ്സുകാരന് മര്‍ദ്ദനംതലശ്ശേരിയിൽ ആശുപത്രി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചു എന്നാരോപിച്ച് 12 വയസ്സുകാരന് മര്‍ദ്ദനം

നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നിരന്തരമായ മുറവിളികളുടെയും നിവേദനങ്ങളുടെയും ഫലമായി ജനപ്രതിനിധികള്‍ ഉണര്‍ന്നതോടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രസ്തുത പദ്ധതിക്ക് ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ ചീഫ് സെക്രട്ടറി വിരമിക്കുന്നതിനു തലേ ദിവസമായിരുന്നു ഇത്. പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച നിശ്ചിത തുക മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ് റെയില്‍വേക്ക് അടച്ചാല്‍ മാത്രമേ നിലവിലെ എസ്റ്റിമേറ്റ് പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജോലി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ വന്നിട്ടുള്ള കാലതാമസമാണ് നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നത്.

bridge

യുദ്ധ കാലാടിസ്ഥാനത്തില്‍ പണം അടയ്ക്കുന്നതിന് ജന പ്രതിനിധികള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മൊഗ്രാല്‍ ദേശീയ വേദി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. പ്രസിഡണ്ട് ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കമ്മിറ്റി അംഗം എം.എസ് സലിം ഉദ്ഘാടനം ചെയ്തു. ഷക്കീല്‍ അബ്ദുല്ല, നാസര്‍ മൊഗ്രാല്‍, റിയാസ് മൊഗ്രാല്‍, ഹാരിസ് ബാഗ്ദാദ്, എം.എം റഹ്മാന്‍, സിദ്ദീഖ് റഹ്മാന്‍, ഖാദര്‍ മൊഗ്രാല്‍, കെ.കെ അഷ്‌റഫ്, എം.പി.എ ഖാദര്‍, ഇസ്മയില്‍ മൂസ, ഷരീഫ് ഗല്ലി, എം.എസ് മുഹമ്മദ് കുഞ്ഞി, ഖാദര്‍ മാസ്സര്‍, എച്ച്.എ ഖാലിദ്, എം.എ ഹംസ, മുഹമ്മദ് കുഞ്ഞി മാഷ്, ടി.കെ ജാഫര്‍ പ്രസംഗിച്ചു. മുഹമ്മദ് സ്വാഗതവും മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.

സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 18ന് മലപ്പുറം സ്വലാത്ത് നഗറില്‍സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 18ന് മലപ്പുറം സ്വലാത്ത് നഗറില്‍

English summary
mogral kopplam under bridge construction should start soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X