• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനിമാ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസ് വൈകും, മാര്‍ച്ച് 26 ന് ഇല്ല

കൊച്ചി: മലയാള സിനിമ പ്രേകേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം'. സിനിമയുടെ റിലീസ് മാര്‍ച്ച് 26 ന് ഉണ്ടാകും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും; പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡറായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ഉണ്ടാവില്ല, സുരേഷ് ഗോപിക്കായി സമ്മര്‍ദ്ദം; പൊതുസമ്മതരെ സ്വതന്ത്രാരാക്കാന്‍ ബിജെപി

എന്നാല്‍ സിനിമ മാര്‍ച്ച് 26 ന് റിലീസ് ചെയ്യില്ല എന്ന വിവരവാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തീയേറ്ററുകളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'മരക്കാര്‍'. ഓണത്തിനായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം. വിശദാംശങ്ങള്‍...

ആശങ്കകള്‍ക്കൊടുവില്‍

ആശങ്കകള്‍ക്കൊടുവില്‍

ദൃശ്യം-2 ഒടിടി റിലീസ് പ്രഖ്യാപിച്ചതിന്റെ നിരാശയില്‍ ആയിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. മരക്കാര്‍, അറബിക്കടലിന്റെ സിംഹവും ഒടിടി റിലീസ് വേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ ആയിരുന്നു കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

റിലീസ് പ്രഖ്യാപനം

റിലീസ് പ്രഖ്യാപനം

പുതുവര്‍ഷപ്പിറ്റേന്ന്, 2021 ജനുവരി 2 ന് ആണ് 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസ് പ്രഖ്യാപനം വരുന്നത്. നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു അത്. മാര്‍ച്ച് 26 ന് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപനം.

വീണ്ടും മാറ്റുന്നു

വീണ്ടും മാറ്റുന്നു

സിനിമ മാര്‍ച്ച് 26 ന് റിലീസ് ചെയ്യില്ല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഓണത്തിനായിരിക്കും എത്തുക. ഓണത്തിന് മോഹന്‍ലാലിന്റെ തന്നെ ആറാട്ടും തീയേറ്ററുകളില്‍ ഉണ്ടാകും. ഓഗസ്റ്റ് 12 ന് ആറാട്ട് റിലീസ് ചെയ്യും എന്നാണ് തീയേറ്ററുകള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.

തീയേറ്ററുകളുടെ പ്രതീക്ഷ

തീയേറ്ററുകളുടെ പ്രതീക്ഷ

കൊവിഡ് വ്യാപനത്തെ തുടര്‍ച്ച് അടച്ചിട്ടതോടെ തീയേറ്ററുകള്‍ വന്‍ പ്രതിസന്ധിയില്‍ ആണ്. മരക്കാര്‍ പോലെയുള്ള മാസ് സിനിമകളുടെ റിലീസ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് തീയേറ്ററുകള്‍. വിജയുടെ മാസ്റ്റര്‍ ആയിരുന്നു കൊവിഡിന് ശേഷം കേരളത്തില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം.

 പ്രതിസന്ധി

പ്രതിസന്ധി

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ തീയേറ്ററുകൾ ഇപ്പോഴും സജീവമല്ല എന്നതാണ് സിനിമയുടെ റിലീസ് വൈകുന്നതിൽ ഒരു കാരണം. ഇത് കൂടാതെ ആഗോള റിലീസുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങളും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.

100 കോടി ബജറ്റ്

100 കോടി ബജറ്റ്

100 കോടി രൂപ ചെലവിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവയുടെ ബാനറില്‍ ആണ് നിര്‍മാണ്. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സിജെ എന്നിവരാണ് നിര്‍മാതാക്കള്‍.

പ്രിയദര്‍ശന്‍ ചിത്രം

പ്രിയദര്‍ശന്‍ ചിത്രം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധാനം പ്രിയദര്‍ശന്‍ ആണ്. ഒപ്പത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 25 വര്‍ഷം മുമ്പ് പ്രിയദര്‍ശന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമ എന്ന പ്രത്യേകത കൂടി മരക്കാറിനുണ്ട്.

വന്‍താരനിര

വന്‍താരനിര

മോഹന്‍ലാലിനെ കൂടാതെ വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം'. ബോളിവുഡില്‍ നിന്ന് സുനില്‍ ഷെട്ടിയും തെന്നിന്ത്യന്‍ സൂപ്പര്‍ താരം അര്‍ജ്ജുന്‍ സര്‍ജ്ജയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങള്‍, സിനിമാ മേഖലയിലെ ഇളവുകളില്‍ പിണറായിക്ക് നന്ദിയുമായി മോഹന്‍ലാല്‍!!

ദൃശ്യം 2 കോടികള്‍ ലാഭമുണ്ടാക്കിയോ? ആന്റണി പറയുന്നത് ഇങ്ങനെ, മരയ്ക്കാറിന് ഭീഷണി വിജയ് ഫാന്‍സ്!!

cmsvideo
  Mohanlal's Marakkar release to be postponed

  English summary
  Marakkar, Arabikkadalinte Simham release will delay, expected to release on Onam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X