കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ നിഷാം കേരള പോലീസിന് തലവേദനയാകുന്നു; കോടികളെറിഞ്ഞ് സുഖസൗകര്യം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കൈയ്യില്‍ കോടികളുടെ സമ്പാദ്യമുണ്ടെങ്കില്‍ കൊടുംകുറ്റവാളിക്കും ജയിലില്‍ സുഖവാസം ലഭിക്കും. ഇന്ത്യയില്‍ ജനാധിപത്യം എത്ര ശക്തമാണെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ അഴിമതികള്‍ ക്രിമിനലുകളെ വളര്‍ത്തുകയാണ്. ഇത്തരത്തില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന് ജയിലില്‍ ലഭിക്കുന്ന സുഖ സൗകര്യം ആരെയും അമ്പരപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിപിഐ കോണ്‍ഗ്രസുമായി അടുക്കുന്നു; അനൗദ്യോഗിക ചര്‍ച്ചകള്‍സിപിഐ കോണ്‍ഗ്രസുമായി അടുക്കുന്നു; അനൗദ്യോഗിക ചര്‍ച്ചകള്‍

ജയിലില്‍ കടുത്ത പരിശോധനയും ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണവും ഏര്‍പ്പെടുത്തിയതോടെ സഹതടവുകാരെ ഉപയോഗിച്ചാണ് നിഷാമിന്റെ അഴിഞ്ഞാട്ടം. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സസുഖംവാണ നിഷാമിനെ പൂജപ്പുരയിലേക്ക് മാറ്റിയിട്ടും കാര്യങ്ങള്‍ പഴയപടിതന്നെ. അയ്യായിരം കോടി രൂപയിലേറെ ആസ്തിയുള്ള നിഷാമിനെ ജയിലിലെ ജീവനക്കാര്‍ക്കും ഭയമാണെന്നാണ് വിവരം.

police

ജയിലില്‍ ക്രിമിനലുകളുമായി അടുത്തബന്ധം സ്ഥാപിക്കുന്ന നിഷാമിന് ഇവര്‍വഴി പല സഹായങ്ങളും ലഭിക്കുന്നു. നിഷാമിന്റെ ജോലി ഇവര്‍ ചെയ്യുന്നതു കൂടാതെ ഫോണ്‍വിളി ഉള്‍പ്പെടെയുള്ള സഹായങ്ങളെല്ലാം ക്രമിനലുകളാണ് നല്‍കുന്നത്. ഇതിന് പ്രത്യുപകാരമായി നിഷാം ഇവരുടെ വീടുകളിലേക്ക് പണമയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മാറാട് കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കിയത്. പ്രതിമാസം 10,000 രൂപ വീതം തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് കൈമാറിയത്. നിഷാമിന് ഇപ്പോഴും ജയിലില്‍ മറ്റു തടവുകാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളും നിഷാമിന് ലഭിക്കുന്നുണ്ടെന്നാണ് വിവരം. നിഷാമിനെ സഹായിക്കുന്നവര്‍ക്കെതിരെ ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടക്കുന്നുണ്ടെങ്കിലും നാട്ടിലെ സഹായികള്‍ വഴി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനാണ് നിഷാമിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

English summary
Murder accused businessman Mohammed Nisham still boss in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X