ദിലീപിനെ പോലെ ശാന്തനല്ല.. നിസാം ജയിലിനകത്ത് അപകടകാരി...! പണമുണ്ടെങ്കില്‍ എന്തും.. ??
തൃശൂര്‍: ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്ദ് നിസാം ഇപ്പോഴും വാര്‍ത്തകളിലെ വിവാദ നായകനാണ്. പണവും സ്വാധീനവും ഉള്ളവര്‍ക്ക് ജയിലിനകത്ത് ആയാലും പലതും നടക്കുമെന്നതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. നിസാമിന് ജയിലില്‍ സുഖജീവിതമാണ് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ജയിലിനകത്തും നിസാം അപകടകാരിയാണ് എന്നുറപ്പിക്കാവുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ജയിലിലെ ഫോണുപയോഗം
ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് വിവാദ വ്യവസായി നിസാം. ജയിലിന് അകത്ത് നിന്നുള്ള നിസാമിന്റെ ഫോണ്‍വിളികള്‍ നേരത്തെ തന്നെ വിവാദത്തിലായതാണ്. ഇപ്പോഴിതാ നിസാം ജയിലില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി വന്നിരിക്കുന്നു.

മാനേജർക്ക് ഭീഷണി
സ്വന്തം സ്ഥാപനങ്ങളിലെ തന്നെ ജീവനക്കാരെ നിസാം വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിംഗ് സ്‌പേസ് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ ചന്ദ്രശേഖരനാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ട് തവണ വിളിച്ചു
ഇക്കഴിഞ്ഞ ചൊവ്വാഴ്ച നിസാം ജയിലില്‍ നിന്നും രണ്ട് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസ് നടത്തിപ്പിന് പണം ആവശ്യപ്പെട്ടാണ് നിസാം മാനേജരെ ഭീഷണിപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

മാനസികമായി പീഡിപ്പിക്കുന്നു
മാനേജരോട് ആക്രോശിക്കുകയാണ് നിസാം ഫോണില്‍. രണ്ട് വര്‍ഷത്തോളമായി നിസാമിന്റെ സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്യുന്ന ചന്ദ്രശേഖരന്‍ പറയുന്നത് നിസാ നാളുകളായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ്.

കള്ളക്കേസില്‍ കുടുക്കും
ഓഫീസിലെ ഒരു ഫയല്‍ വേഗം എത്തിക്കണം എന്നാവശ്യപ്പെട്ട നിസാം, ചന്ദ്രശേഖരനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. രണ്ടരവര്‍ഷത്തിനിടെ 20 തവണയോളം ജയിലില്‍ പോയി നിസാമിനെ കണ്ടിരുന്നുവെന്ന് മാനേജര്‍ പറയുന്നു.

അപമര്യാദയായാണ് പെരുമാറി
ജയിലില്‍ ചെന്ന് കണ്ടപ്പോഴൊക്കയും തന്നോട് അപമര്യാദയായാണ് പെരുമാറിയത്. തന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ജയിലിൽ സുഖജീവിതം
ജയിലിരുന്ന് നിസാം തന്നെയാണ് തന്റെ ബിസിനസുകള്‍ നിയന്ത്രിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ജയിലില്‍ നിസാമിന് ജോലിയൊന്നും ചെയ്യേണ്ടെന്നും സ്വന്തം വസ്ത്രം അലക്കാന്‍ പോലും സഹായികള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സഹായികള്‍ക്കുള്ള പണം മണിയോര്‍ഡറായി എല്ലാ മാസവും എത്തുമത്രേ.












Click it and Unblock the Notifications