കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന്റെ ഫോണ്‍ വിളി; ജയില്‍ മേധാവിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി,എല്ലാം നിഷേധിച്ച് അധികൃതര്‍

കേസുമായി ബന്ധപ്പെട്ട് ബെഗളൂരുവിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളില്‍ നിന്നോആണ് നിസാം തങ്ങളെ വിളിച്ച് വധഭീഷണി മുഴക്കിയതെന്ന്‌ സഹോദരങ്ങള്‍ പരാതിയില്‍ ആരോപിക്കുന്നു.

  • By അക്ഷയ്‌
Google Oneindia Malayalam News

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി സഹോദരന്മാര്‍ ഇന്നലെയാണ് പോലീസില്‍ പരാതി നല്‍കി. അതേസമയം നിസാം ജയിലിലില്‍ നിന്നും ഫോണ്‍വിളിച്ചെന്ന ആരോപണം തള്ളി ജയില്‍ അധികൃതര്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും രംഗത്ത് എത്തി.

കേസുമായി ബന്ധപ്പെട്ട് ബെഗളൂരുവിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളില്‍ നിന്നോആണ് നിസാം തങ്ങളെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സഹോദരങ്ങള്‍ പരാതിയില്‍ ആരോപിക്കുന്നു. ഇക്കാര്യം വിവാദമായതിനെ തുടര്‍ന്നാണ് അടിയന്തര നടപടി എടുക്കുമെന്നും ജയില്‍ മേധാവിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസാമിനെ പാര്‍പ്പിച്ചിരുന്ന പത്താംബ്ലോക്കില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. നിസാം ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചെന്ന ആരോപണവും ജയില്‍ അധികൃതര്‍ തള്ളുകയാണുണ്ടായത്. ജയിലിലെ ഫോണില്‍ നിന്നുമാത്രമാണ് നിസാം സംസാരിക്കാറുളളതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.അതേസമയം ബംഗളൂരുവില്‍ വെച്ച് ഫോണില്‍ സംസാരിച്ചതായി നിസാം സമ്മതിച്ചിട്ടുമുണ്ട്.

ഭീഷണി

ഭീഷണി

നിസാമിന്റെ ഉടമസ്ഥതയിലുളള തിരുനെല്‍വേലിയിലെ കിങ്‌സ് കമ്പനിയിലെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തിലാണ് അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്.

പരാതി

പരാതി

നിസാം തങ്ങളെ വിളിച്ചതിന്റെ ഫോണ്‍ രേഖകളും, ഓഡിയോ റെക്കോഡുകളും റൂറല്‍ എസ്പി നിശാന്തിനിക്ക് പരാതിക്കൊപ്പം ഇവര്‍ കൈമാറിയിട്ടുണ്ട്.

 രണ്ട് നമ്പറുകള്‍

രണ്ട് നമ്പറുകള്‍

നിസാം രണ്ടു നമ്പരുകളാണ് ഉപയോഗിക്കുന്നതെന്നും എല്ലാ ദിവസവും ഫോണ്‍ വിളിക്കാറുണ്ടെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയില്‍ എസ്പി

ജയില്‍ എസ്പി

സംഭവത്തില്‍ ജയില്‍ മേധാവി അനില്‍കാന്തിനോട് മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി എസ്പി നിശാന്തിനി അറിയിച്ചു.

English summary
Chandrabose murder case convict Mohammed Nisham threatens to kill siblings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X