ഷൈന്‍ ചാക്കോയെ പൂട്ടിട്ട് വീഴ്ത്താന്‍ നിസാമിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയെ കുടുക്കുന്ന വെളിപ്പെടുത്തലുകളുമായി വിവാദ വ്യവസായി മുഹമ്മദ് നിസാം രംഗത്ത്. നടന്‍ ഷൈന്‍ ടോം ചാക്കോയെ തനിക്ക് നേരത്തെ തന്നെ അറിയാമെന്നാണ് നിസാം പോലീസിനോട് പറഞ്ഞിരിക്കുന്നത്. അതേസമയം, തന്റെ മകന് നിസാമുമായി യാതൊരു ബന്ധവുമില്ലെന്നാണ് പിതാവ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് തനിക്ക് ഷൈനുമായി ബന്ധമുണ്ടെന്ന് നിസാം പറഞ്ഞിരിക്കുന്നത്.
സിനിമയിലെ പല പ്രമുഖരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും നിസാം പോലീസിനോട് പറഞ്ഞു. തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് നിസാം.

അതേസമയം, കൊച്ചി കടവന്ത്രയിലുള്ള തന്റെ ഫ്‌ലാറ്റ് ആര്‍ക്കും വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും നിസാം പറഞ്ഞു. പിന്നെങ്ങനെയാണ് മയക്കുമരുന്ന് ഫ്‌ലാറ്റില്‍ വന്നതെന്ന് അറിയില്ലെന്നും നിസാം പോലീസിനോട് പറഞ്ഞു. ഇത്തരം വെളിപ്പെടുത്തല്‍ ഷൈന്‍ എന്ന താരത്തെ കുടുക്കുമോ എന്ന സാഹചര്യം നിലനില്‍ക്കുകയാണ്.
ഷൈനിനെ സഹസംവിധായിക ബ്ലസി വിളിച്ചുവരുത്തി ചതിയില്‍ കുടുക്കിയതാണെന്നാണ് ഷൈനിന്റെ പിതാവ് നേരത്തെ വ്യക്തമാക്കിയത്. തന്റെ മകന്‍ മയക്കുമരുന്നു ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നാണ് ചാക്കോ പറഞ്ഞത്. കേസില്‍ നിഗൂഢത നിഴലിക്കുന്നതിനാല്‍ അന്വേഷണം ഗോവയിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications