കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാമ്പ്രയില്‍ നടന്ന കലോത്സവത്തിന് മുഹമ്മദ് പേരാമ്പ്രയെ ക്ഷണിച്ചില്ല; ഒടുവില്‍ പൊന്നാട അണിയിച്ച് തലയൂരി

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: കോഴിക്കോടിന്റെ കിഴക്കന്‍ മലയോര ഗ്രാമമായ പേരാമ്പ്രയിലെ പ്രഗത്ഭനായ നാടകക്കാരനാണ് മുഹമമദ് പേരാമ്പ്ര. നാടകലോകത്തെ തലയെടുപ്പുള്ള അവാര്‍ഡുകള്‍ പോലും പേരാമ്പ്രയില്‍ എത്തിച്ച പ്രമുഖന്‍. എന്നാല്‍, പേരാമ്പ്രയില്‍ ഒരു ജില്ലാ സ്‌കൂള്‍ കലോത്സവം വിരുന്നു വന്നപ്പോള്‍ സംഘാടകര്‍ അദ്ദേഹത്തെ മറന്നു. ഒടുവില്‍ സമാപന വേദിയില്‍ പൊന്നാട അണിയിച്ച് സംഘാടകര്‍ തലയൂരി.

ഗുജറാത്തില്‍ താരം സല്‍മാന്‍ നിസാമി; മോദിയുടെ വീട്ടുകാരെ അധിക്ഷേപിച്ചവന്‍, രാഹുലിന്റെ ഉറക്കംപോയി!!ഗുജറാത്തില്‍ താരം സല്‍മാന്‍ നിസാമി; മോദിയുടെ വീട്ടുകാരെ അധിക്ഷേപിച്ചവന്‍, രാഹുലിന്റെ ഉറക്കംപോയി!!

ഡിലംബര്‍ നാലിന് തിങ്കളാഴ്ചയാണ് പേരാമ്പ്രയില്‍ ജില്ലാ സ്‌കൂള്‍ കലോത്സവം ആരംഭിച്ചത്. 18 വേദികളിലായി അഞ്ചു നാള്‍ നീണ്ട കലോത്സവം. എന്നാല്‍, മറ്റെല്ലാം ശ്രദ്ധിച്ചപ്പോഴും പേരാമ്പ്രയുടെ ഈ സ്വന്തം കലാകാരനെ സംഘാടകര്‍ മറന്നു. അതിനാല്‍ തന്റെ ഇഷ്ടവേദിയായ നാടകമത്സരത്തില്‍ പോലും എത്തിനോക്കാന്‍ മുഹമ്മദ് പേരാമ്പ്രയ്ക്ക് മടിയായി. എന്നാല്‍ പരസ്യമായി പരിഭവം പ്രകടിപ്പിച്ചതുമില്ല. ഒടുവില്‍ ഈ അവഗണന വാര്‍ത്തയായി. ഇതോടെ സമാപന ദിവസമായ വെള്ളിയാഴ്ച സംഘാടകര്‍ വീട്ടിലെത്തുകയും മുഹമ്മദ് പേരാമ്പ്രയെ സമാപന ചടങ്ങിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

muhhamad

ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ സംസാരിക്കാന്‍ ക്ഷണിച്ചു. ഏതു വേദിയിലും ഏറെ വാചാലനാകാറുള്ള മുഹമ്മദ് പേരാമ്പ്ര പക്ഷെ ഇത്തവണ കാര്യമായി ഒന്നും പറഞ്ഞില്ല. പരിപാടിക്ക് ആശംസ മാത്രം അറിയിച്ച് അദ്ദേഹം സംസാരം അവസാനിപ്പിക്കുകായിരുന്നു.

English summary
Mohammed Perambra was not invited to attend the festival in Perambra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X