കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് തലപ്പത്ത് അഴിച്ചുപണി... മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി, ദര്‍വേഷിന് ക്രൈംബ്രാഞ്ച് ചുമതല!!

മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി

Google Oneindia Malayalam News

തിരുവനന്തപുരം: നിരന്തരം വീഴ്ച്ചകള്‍ കൊണ്ട് പേരെടുത്ത പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണിയുമായി പിണറായി സര്‍ക്കാര്‍. ഡിജിപി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചിട്ടുണ്ട്. വിജിലന്‍സ് കെട്ട് പൊട്ടിയ പട്ടം പോലെയാണെന്നുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചത്. എന്‍സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന് പോകുന്ന ഒഴിവിലാണ് പുതിയ നിയമനം. അതേസമയം എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. വിജിലന്‍സിന് കാര്യപ്രാപ്തിയില്ലെന്നും അഴിമതി കേസുകള്‍ കോടതിയിലെത്തുമ്പോള്‍ ഒന്നുമാകാതെ പോകുന്ന അവസ്ഥയാണെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

1

എന്നാല്‍ വിമര്‍ശനം കടുത്തിട്ടും പിണറായി സര്‍ക്കാര്‍ ഇത് അത്ര കാര്യമായി എടുത്തിരുന്നില്ല. പക്ഷേ അടുത്തിടെ നടന്ന കെവിന്‍ വധത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പും പോലീസും വന്‍പരാജയമാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. പോലീസ് ഈ കേസ് ഇല്ലാതാക്കാന്‍ വരെ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദ്യം തലപ്പത്ത് തന്നെ അഴിച്ച് പണി നടത്തിയത്. താഴേക്കിടയില്‍ കാര്യമായ സ്ഥലംമാറ്റങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യാസിന്റെ നിയമനത്തോടെ വിജിലന്‍സ് പോരായ്മ പരിഹരിക്കുമെന്നാണ് സൂചന. നേരത്തെ പലകേസുകളിലും വിജിലന്‍സ് വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്ന പരാതി ഇതിലൂടെ പരിഹരിക്കാനും സാധിക്കും. അതേസമയം ഡിഐജി സേതുരാമന്‍ പോലീസ് ആസ്ഥാനത്തെ എഐജിയാകുമെന്നാണ് റിപ്പോര്‍ട്ട്.

കെവിന്‍ വധം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് എസ്പി.. അറിയാന്‍ വെെകിയെന്ന് കുറ്റസമ്മതംകെവിന്‍ വധം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് എസ്പി.. അറിയാന്‍ വെെകിയെന്ന് കുറ്റസമ്മതം

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് രജിനികാന്ത്, പ്രതിഷേധങ്ങൾക്കൊടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി!ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് രജിനികാന്ത്, പ്രതിഷേധങ്ങൾക്കൊടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി!

English summary
mohammed yasin appointed as vigilance chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X