കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ ഗൂഡാലോചന നടത്തിയത് 'സംവിധായകന്‍'!! വിവരങ്ങള്‍ പുറത്ത്.. കാരണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോഹൻലാലിനെതിരെ നടക്കുന്നത് ഗൂഢാലോചനയോ? | Oneindia Malayalam

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ ലാല്‍ പങ്കെടുക്കുന്നതിനെതിരെ സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. വന്‍ വാദ പ്രതിവാദങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ ഉയര്‍ന്നത്. മോഹന്‍ ലാലിനെ മാറ്റി നിര്‍ത്തിയല്ലേങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി 107 പേര്‍ ഒപ്പിട്ട നിവേധനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതോടെ പ്രശ്നം രൂക്ഷമായി.

എന്നാല്‍ നിവേദനത്തില്‍ ഒപ്പിട്ടെന്ന് പറയപ്പെടുന്ന നടന്‍ പ്രകാശ് താന്‍ നിവേദനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മോഹന്‍ ലാലിന് പിന്തുണയുമായി രംഗത്തെത്തിയതോടെ വിവാദം മറ്റൊരു തലത്തിലേക്ക് മാറി. ഇതോടെ മോഹന്‍ ലാലിനെതിരെ ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോള്‍ മോഹന്‍ ലാലിനെതിരെ നീക്കം നടത്തിയത് ഒരു സംവിധായകന്‍ ആണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

നിരവധി പേര്‍

നിരവധി പേര്‍

പ്രകാശ് രാജ്, സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ, നീരാളിയുടെ കാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ എന്നിവര്‍ നിവേദനത്തില്‍ ഒപ്പിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് 107 പേര്‍ ഒപ്പിട്ടെന്ന് അവകാശപ്പെട്ട ഭീമന്‍ ഹര്‍ജി വ്യാജമാണെന്നും മോഹന്‍ ലാലിനെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ വന്നത്. ഒരു സംവിധായകനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം.

സംവിധായകന്‍

സംവിധായകന്‍

മലയാള മനോരമയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മോഹന്‍ ലാലിന്‍റെ ഡേറ്റ് ആവശ്യപ്പെട്ട് പലപ്പോഴും ഈ സംവിധായകന്‍ താരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഡേറ്റ് നല്‍കാന്‍ താരം കൂട്ടാക്കിയില്ല.

സംശയം

സംശയം

കഥ പറഞ്ഞപ്പോള്‍ അതിലെ ചില കാര്യങ്ങളിലെ സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ വ്യക്തത വരുത്താന്‍ സംവിധായകന് ആയില്ലെന്നും അതോടെ ഡേറ്റ് തരാന്‍ കഴിയില്ലെന്നും ലാല്‍ വ്യക്തമാക്കിയത്രേ. ഇതോടെ മോഹന്‍ ലാലിനോട് സംവിധായകന് പകയായെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.

സിനിമ

സിനിമ

താന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനാണെന്നും ലോക സിനിമാ പ്രവര്‍ത്തകര്‍ തന്‍റെ സിനിമാ കാണാറുണ്ടെന്നും സംവിധായകന്‍ പ്രതികരിച്ചത്രേ. അതേസമയം മോഹന്‍ ലാല്‍ മലയാളത്തിന് മാത്രം പരിചയ നടനാണെന്ന് മറക്കേണ്ടെന്നായിരുന്നുത്രേ സംവിധായകന്‍റെ ഭീഷണി.

സംഘടന

സംഘടന

സിനിമാ സംവിധായകന്‍ കൂടിയ ചലച്ചിത്ര സംഘടനയുടെ അംഗം കൂടിയാണത്രേ സംവിധായകന് മോഹന്‍ ലാലിനെ കാണാനുള്ള അവസരം ഒരുക്കിയത്. അതുകൊണ്ട് തന്നെ ഡേറ്റ് നല്‍കാതായതോടെ മോഹന്‍ലാലിനെതിരെ സംവിധായകന്‍ തിരിഞ്ഞത് ഈ സംവിധായകന്‍ ഒരിക്കല്‍ സംഘടനാ യോഗത്തില്‍ പറഞ്ഞിരുന്നതായും വാര്‍ത്തയില്‍ ഉണ്ട്.

അടൂരിനെതിരെ

അടൂരിനെതിരെ

മോഹന്‍ ലാലിനെതിരെ ഇപ്പോള്‍ വിവാദമുണ്ടാക്കുന്ന സംവിധായകന്‍ നേരത്തേ അടൂര്‍ ഗോപാലകൃഷ്ണനെതിരേയും രംഗത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പക മാത്രമാണ് ഈ സംവിധായകനെ ുതിയ വിവാദങ്ങല്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വാര്‍ത്തയില്‍ പറയുന്നുത്.

എഎംഎംഎ

എഎംഎംഎ

എഎംഎ​ംഎയ്ക്കെതിരെ എന്ന നിലയിലാണത്രേ പല സിനിമാ പ്രവര്‍ത്തകരും നിവേദനത്തില്‍ ഒപ്പുവെച്ചത്. എന്നാല്‍ മോഹന്‍ ലാലിനെതിരെ എന്ന രീതിയിലേക്ക് നിവേദനം മാറ്റിയത് ഈ സംവിധായകന്‍ ആണെന്ന് റിപ്പോര്‍ട്ടുണ്ട്.

തുടക്കം

തുടക്കം

മോഹന്‍ ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ആദ്യം പ്രതിഷേധം ഉയര്‍ത്തിയത് സംവിധായകന്‍ ഡോ ബിജുവാണ്. നടിയെ ആക്രിമിച്ച സംഭവത്തില്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അമ്മയുടെ സംവിധായകനെ ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചാല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നായിരുന്നു ആദ്യം ഡോ ബിജു വ്യക്തമാക്കിയത്.

English summary
mohan lal film award issue new details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X