കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് ഒരു ചുക്കുമില്ല.. ആരൊക്കെ വന്നില്ലേലും മോഹന്‍ലാല്‍ മുഖ്യാതിഥിയാകും!!

  • By Desk
Google Oneindia Malayalam News

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന് പിന്നാലെ ചില്ലറ പ്രതിഷേധമല്ല ഉണ്ടായത്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചാല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വരെ ചലച്ചിത്ര ജൂറി കമ്മിറ്റി അംഗങ്ങള്‍ സര്‍ക്കാരിനോട് വ്യക്തമാക്കി. എന്നാല്‍ ആരൊക്കെ എന്തൊക്കെ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയാലും സര്‍ക്കാര്‍ മോഹന്‍ലാലിനൊപ്പം തന്നെയാണെന്ന് മന്ത്രി എകെ ബാലന്‍.

ഭീമന്‍ ഹര്‍ജി

ഭീമന്‍ ഹര്‍ജി

സംസ്ഥാന സര്‍ക്കാര്‍ പുരസ്കാര വിതരണ ചടങ്ങില്‍ പുരസ്കാര ജേതാക്കളെ മറികടന്ന് സൂപ്പര്‍താരങ്ങളെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെയാണ് ഡോ ബിജുവിന്‍റെ നേതൃത്വത്തിലുള്ള ചിലര്‍ രംഗത്തെത്തിയത്. സിനിമാ മേഖലയില്‍ ഉള്ളവരും പുറത്തുനിന്നുള്ള പ്രമുഖരും ആയ 107 പേര്‍ സര്‍ക്കാരിന്‍റെ ഈ തിരുമാനത്തിനെതിരെ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

എന്നാല്‍ മോഹന്‍ലാലിനെതിരെ തിരിഞ്ഞെന്നാരോപിച്ച് ഫാന്‍സ് അസോസിയേഷനുകളും സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെയും ഡോ ബിജു അടക്കമുള്ള പ്രതിഷേധകര്‍ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം അഴിച്ചുവിട്ടു. ആക്രമണം കടുത്തതോടെ ഇവര്‍ക്ക് ഫേസ്ബുക്ക് പേജുകളടക്കം ഡിലീറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിി.

നടനും നടിയും

നടനും നടിയും

എന്നാല്‍ പ്രതിഷേധകരെ കമിഴ്ത്തിയടിച്ച് സിനിമാ മേഖലയില്‍ ഉള്ളവരും സിനിമാ അസോസിയേഷനുകളും ചേര്‍ന്ന് മോഹന്‍ലാലിനൊപ്പം അണിനിരന്നതോടെ കാര്യങ്ങള്‍ മാറി. ഒരു സംവിധായകനും മറ്റൊരു നടിയും ചേര്‍ന്നാണ് ലാലിനെതിരെ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നതടക്കമുള്ള വാര്‍ത്തകളും പുറത്തുവന്നു.

പങ്കെടുക്കും

പങ്കെടുക്കും

ഇതോടെ എന്ത് സംഭിച്ചാലും മോഹന്‍ലാലിനെ തന്നെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മോഹന്‍ലാല്‍ പങ്കെടുക്കുന്നത് കൊണ്ട് ചടങ്ങിന്‍റെ ശോഭ കുറയില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഓഗസ്ത് എട്ടിനാണ് തിരുനന്തപുരത്ത് വെച്ച് പുരസ്കാര വിതരണം നടക്കുന്നത്.

ബഹിഷ്കരിക്കും

ബഹിഷ്കരിക്കും

സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. സൂപ്പര്‍താരം മുഖ്യാതിഥിയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

ഡോ ബിജുവും

ഡോ ബിജുവും

പിന്നാലെ താനും ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് കാണിച്ച് ഡോ ബിജും സര്‍ക്കാരിന് കത്തെഴുതി. ഇതോടെയാണ് ചടങ്ങ് ആരൊക്കെ ബഹിഷ്കരിച്ചാലും സര്‍ക്കാരിന് പ്രശ്നമില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍ രംഗത്തെത്തിയത്.

വ്യക്തിപരം

വ്യക്തിപരം

ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ അഭിപ്രായമാണ്. കലാകാരന്‍മാര്‍ വികരാപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും.

സ്വതന്ത്ര നിലപാട്

സ്വതന്ത്ര നിലപാട്

സര്‍ക്കാര്‍ അവരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചുവിലങ്ങിടില്ല. അതുകൊണ്ട് തന്നെ മോഹന്‍ ലാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും എകെ ബാലന്‍ വ്യക്തമാക്കി.

English summary
mohan will be the chief guest says minister ak balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X