Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആരാ പറഞ്ഞത്, മോഹന്‍ലാല്‍ ചോദിക്കുന്നു

കൊച്ചി: ഇത്തവണ തിരഞ്ഞെടുപ്പില്‍ ഒട്ടേറെ താരങ്ങള്‍ മത്സരിക്കുമെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, കലാഭവന്‍ മണി തുടങ്ങിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടിയല്‍ പ്രശസ്ത താരം മോഹന്‍ലാലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുള്ള പ്രചരണങ്ങളും നടന്നിരുന്നു.

എന്നാല്‍, ഇതൊക്കെ അപവാദ പ്രചരണങ്ങളാണെന്ന് മോഹന്‍ലാല്‍ പറയുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആരാ പറഞ്ഞതെന്ന് താരം തന്നെ ചോദിക്കുന്നു. ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ കിട്ടില്ലെന്നു തന്നെയാണ് മോഹന്‍ലാല്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മോഹന്‍ലാല്‍ പറയാന്‍ കാരണമെന്താണ്...?

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല

മോഹന്‍ലാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുള്ള പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ താരം തന്നെ ഇതിനോട് പ്രതികരിക്കുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആരാ പറഞ്ഞതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ കിട്ടില്ലെന്നു തന്നെയാണ് മോഹന്‍ലാല്‍ പറയുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോ?

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോ?

ചങ്ങനാശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്നുള്ള പ്രചരണങ്ങളായിരുന്നു കേട്ടത്.

മുഖ്യമന്ത്രി സംസാരിച്ചെന്ന്

മുഖ്യമന്ത്രി സംസാരിച്ചെന്ന്

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലുമായി ചര്‍ച്ച ചെയ്‌തെന്നാണ് കേട്ടത്. സീറ്റിന്റെ കാര്യത്തില്‍ ധാരണയായെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

അപവാദ പ്രചരണങ്ങള്‍

അപവാദ പ്രചരണങ്ങള്‍

ഇത്തരം അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിടരുതെന്നാണ് താരം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും മോഹന്‍ലാലും തമ്മില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല.

ജനകീയ ബന്ധമില്ല

ജനകീയ ബന്ധമില്ല

മോഹന്‍ലാലിന് ഒരുതരത്തിലുമുള്ള ജനകീയ ബന്ധമില്ലാത്ത ചങ്ങനാശേരി മണ്ഡലം അദ്ദേഹം മത്സരിക്കാന്‍ തിരഞ്ഞെടുക്കുന്നുവെന്ന വാര്‍ത്ത അതിശയോക്തിപരമാണെന്നും ചിലര്‍ പറയുന്നു.

എന്‍എസ്എസിന്റെ പിന്തുണ

എന്‍എസ്എസിന്റെ പിന്തുണ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍എസ്എസിന്റെ പിന്തുണയോടെ ചങ്ങനാശേരിയില്‍ മത്സരിയ്ക്കും എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+