കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയാകും... സര്‍ക്കാര്‍ വിളിക്കും... വിവാദങ്ങള്‍ വേണ്ടെന്ന് എകെ ബാലന്‍

Google Oneindia Malayalam News

Recommended Video

cmsvideo
പിന്തുണ നൽകി ഇന്ദ്രൻസും | Oneindia Malayalam

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ നിലപാട് പ്രഖ്യാപിച്ച് മന്ത്രി എകെ ബാലന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ കത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെ തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടായി. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സ് മോഹന്‍ലാലിനെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ ചലച്ചിത്ര സംഘടനകളും മോഹന്‍ലാലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

1

പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും വിസി അഭിലാഷും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന് പ്രിയദര്‍ശന്‍ ആരോപിച്ചിരുന്നു. ഞാന്‍ ചലചിത്ര അക്കാദി ചെയര്‍മാനിയിരിക്കുമ്പോള്‍ ശബാന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ടെന്നും അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നതെന്നും ഇത്തരം വലിയ ആളുകളുടെ സാന്നിധ്യം ചടങ്ങിന്റെ അന്തസ്സുയര്‍ത്തുകയാണ് ചെയ്യുകയെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മമ്മൂക്കയും മോഹന്‍ലാല്‍ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്റെ ചൂടും ചൂരുമേറ്റാണ് താന്‍ വളര്‍ന്നത്. അവരെയൊന്നും മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സാന്നിധ്യം എങ്ങനെയാണ് ചടങ്ങിന് മങ്ങലേല്‍പ്പിക്കുകയെന്നും ഇന്ദ്രന്‍സ് ചോദിച്ചിരുന്നു. അതേസമയം സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയാരു തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ വിഷയം വലിയ വിവാദമായപ്പോള്‍ ഇത് ഉന്നയിച്ചവര്‍ പിന്‍വലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മോഹൻലാലിനെ ലക്ഷ്യം വെച്ച് വൻ ഗൂഢാലോചനയെന്ന് റിപ്പോർട്ട്.. പിന്നിൽ നടിയും സംവിധായകനും?മോഹൻലാലിനെ ലക്ഷ്യം വെച്ച് വൻ ഗൂഢാലോചനയെന്ന് റിപ്പോർട്ട്.. പിന്നിൽ നടിയും സംവിധായകനും?

ആരാകും ഭാവി പ്രധാനമന്ത്രി... പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കുന്നു.... മോദിയോ രാഹുലോ ജയിക്കുക!!ആരാകും ഭാവി പ്രധാനമന്ത്രി... പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കുന്നു.... മോദിയോ രാഹുലോ ജയിക്കുക!!

English summary
indrans supports mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X